കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം കിട്ടിയപ്പോള്‍ ത്രിപുരയില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം... പെണ്‍കുട്ടിക്ക് ബലാത്സംഗ ഭീഷണി; ഇതാ കാണൂ

  • By Desk
Google Oneindia Malayalam News

അഗര്‍ത്തല: 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയത്. അതും മൃഗീയ ഭൂരിപക്ഷവുമായി. കോണ്‍ഗ്രസ്സിനെ ഏതാണ്ട് നാമാവശേഷമാക്കുകയും ചെയ്തു അവിടെ.

ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലരും മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു എന്നത് ഒരു നഗ്ന സത്യവും ആണ്. കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ പത്തിലൊന്നിലേക്കാള്‍ താഴെ പോവുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ ത്രിപുരിയില്‍ സിപിഎമ്മിന് നേര്‍ക്ക് വന്‍ അക്രമം ആണ് എതിരാളികള്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഈ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച യുവതിക്ക് ഇപ്പോള്‍ ബലാത്സംഗ ഭീഷണിയും ഉണ്ട്.

ആക്രമണം തുടങ്ങി

ആക്രമണം തുടങ്ങി

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം തന്നെ സിപിഎ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം തുടങ്ങിയിരുന്നു. ബിജെപി, എന്‍ഡിഎ പ്രവര്‍ത്തകര്‍ ആയിരുന്നു ആക്രനമണത്തിന് പിന്നില്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്.

പുറത്തിറങ്ങാനാകാത്ത അവസ്ഥ

പുറത്തിറങ്ങാനാകാത്ത അവസ്ഥ

പല സ്ഥലങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. പുറത്തിറങ്ങുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി ഓഫീസുകള്‍

പാര്‍ട്ടി ഓഫീസുകള്‍

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസുകള്‍ തല്ലിത്തകര്‍ത്ത നിലയില്‍ ഉള്ള നിലയിലാണ് പലയിടത്തും. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട് ഇപ്പോള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട്

ഒറ്റ ദിവസം കൊണ്ട്

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം രാത്രി മാത്രം 200 ല്‍ പരം അക്രമ സംഭവങ്ങളാണ് ഉണ്ടായത് എന്നാണ് സിപിഎം എംപി ജിതേന്ദ്ര ചൗധരി വ്യക്തമാക്കിയിട്ടുള്ളത്. സിപിഎമ്മിന്റെ പോളിങ് ഏജന്റുമാര്‍ക്ക് സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേണ്ടേണ്ട സാഹചര്യം ആയിരുന്നു നിലനിന്നിരുന്നത്.

ബിജെപി നേതാക്കളും രംഗത്ത്

ബിജെപി നേതാക്കളും രംഗത്ത്

അക്രമ സംഭവങ്ങള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോടെ മുതിര്‍ന്ന ബിജെപി നേതാക്കളും രംഗത്തെത്തി. അണികളോട് ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും അക്രമങ്ങള്‍ അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാധ്യമങ്ങള്‍ക്ക് ധൈര്യമില്ല

മാധ്യമങ്ങള്‍ക്ക് ധൈര്യമില്ല

സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെയുള്ള മാധ്യമങ്ങളും ധൈര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് മറ്റ് ചില റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത പുറത്ത് വിടാന്‍ ശ്രമിക്കുന്നവര്‍ക്കും ഭീഷണിയുണ്ട്.

ബലാത്സംഗ ഭീഷണി

ബലാത്സംഗ ഭീഷണി

ത്രിപുര സ്വദേശിനിയായ കല്യാണി ദത്ത എന്ന പെണ്‍കുട്ടിയ്ക്കാണ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകരുടെ ബലാത്സംഗ ഭീഷണിയുള്ളത്. ഈ പെണ്‍കുട്ടി ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അക്രമ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.

പാര്‍ട്ടി അനുഭാവികള്‍ പോലും

പാര്‍ട്ടി അനുഭാവികള്‍ പോലും

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മാത്രമല്ല സിപിഎം അനുഭാവികള്‍ക്ക് നേര്‍ക്ക് പോലും സംഘപരിവാറും ഐപിഎഫ്ടിയും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് എന്നാണ് കല്യാണി ദത്ത പറയുന്നത്. കര്‍ഷകര്‍ക്ക് നേര്‍ക്കും ആക്രമണം നടക്കുന്നതായാണ് കല്യാണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

പരാതി നല്‍കി

പരാതി നല്‍കി

ഇന്നലെ വരെ അധികാരത്തില്‍ ഇരുന്നിരുന്ന ഒരു പാര്‍ട്ടിയാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ഡിജിപിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ആവര്‍ത്തിക്കുന്നു?

ബംഗാള്‍ ആവര്‍ത്തിക്കുന്നു?

പശ്ചിമ ബംഗാളിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. ദശാബ്ദങ്ങള്‍ നീണ്ട സിപിഎം ഭരണം അവസാനിച്ച നിമിഷം മുതല്‍ പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരും ആക്രമിക്കപ്പെടാന്‍ തുടങ്ങി. ബംഗാളില്‍ ഇപ്പോഴും ആക്രമണം തുടരുന്നും ഉണ്ട്.

English summary
Tripura: CPM alleges attacks on party workers a day after Assembly election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X