കോണ്‍ഗ്രസ് വിട്ടതോടെ രാശി തെളിഞ്ഞു; ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്, ആരാണ് മണിക് സാഹ
2021ല്‍ ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് മണിക സാഹയെ തിരഞ്ഞെടുക്കുകയായിരുന്നു.

ത്രിപുരയുടെ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. സംസ്ഥാനത്ത് ഭരണകക്ഷിയായ ബി ജെ പിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. ബി ജെ പിയും സഖ്യകക്ഷിയായ ഐ പി എഫ് ടിയും ചേര്‍ന്ന് 33 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ അധികാരം നിലനിര്‍ത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ച നടക്കും. ത്രിപുരയുടെ മുഖ്യമന്ത്രിയായി വീണ്ടും മണിക സാഹ എത്തുന്നതോടെ അണികളും നേതൃത്വവും സന്തോഷത്തിലാണ്.

13ാംമത്തെ മുഖ്യമന്ത്രി
ത്രിപുരയുടെ 13ാംമത്തെ മുഖ്യമന്ത്രിയായാണ് മണിക് സാഹ സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ ഭരണകാലത്ത് ബിപ്ലബ് ദേബ് മുഖ്യമന്ത്രി പദം ഒഴിഞ്ഞതോടെയാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. രാജ്യസഭ എം പി സ്ഥാനത്തിരിക്കുമ്പോഴാണ് അദ്ദേഹത്തെ തേടി മുഖ്യമന്ത്രി പദം എത്തിയത്. ഇന്ന് വീണ്ടും അദ്ദേഹം ത്രിപുരയുടെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്
ഒരു ഡെന്റല്‍ സര്‍ജന്‍ കൂടിയായ മണിക സാഹ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2016ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നു. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അടുത്ത അനുയായിയായ മണിക് സാഹ 2021ല്‍ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
മണിക് സാഹ ത്രിപുര മെഡിക്കല്‍ കോളേജിലെയും അഗര്‍ത്തലയിലെ ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ടീച്ചിംഗ് ഹോസ്പിറ്റലിലെ പ്രൊഫസര്‍ കൂടിയായിയിരുന്നു. കൂടാതെ ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം കൂടി അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മികച്ച വിജയം നേടിയെടിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് മണിക് സാഹയായിരുന്നു.

നേതാക്കള്‍ തന്നെ സമ്മതിച്ച കാര്യം
ബി ജെ പിയില്‍ പ്രശ്‌നപരിഹാരത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതും മണിക് സാഹയായിരുന്നു. ഇത് നേതാക്കള്‍ തന്നെ സമ്മതിച്ച കാര്യമാണ്. ബി ജെ പിയിലെ ഒരു ഗ്രൂപ്പിലും ഇദ്ദേഹം അംഗമല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പാറ്റ്‌നയിലെ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ നിന്ന് ബിരുദവും ലഖ്നൗവിലെ കിംഗ് ജോര്‍ജസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ മണിക് സാഹ പ്രൊഫഷണല്‍ ജീവിതത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.

രാജ്യസഭാ സീറ്റിലേക്ക്
2021ല്‍ ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് മണിക സാഹയെ തിരഞ്ഞെടുക്കുകയായിരുന്നു. ബി ജെ പിയെയും പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയിലെയും അംഗങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായ രീതിയില്‍ വോട്ട് ചെയ്യുകയായിരുന്നു. 2020ല്‍ അദ്ദേഹത്തെ ത്രിപുര ബിജെപി അധ്യക്ഷനായി നിയമിച്ചു. നേതാവ് ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ തലവനായും പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications