കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവിയോ ചെങ്കൊടിയോ?? ത്രിപുരയില്‍ വോട്ടെടുപ്പ് തുടരുന്നു.... കനത്ത പോളിങ്ങ്

  • By Desk
Google Oneindia Malayalam News

ത്രിപുര: ചെങ്കൊടി നിലനിര്‍ത്താന്‍ ഇടതുപക്ഷവും പിടിച്ചടെുക്കാന്‍ ബിജെപിയും കച്ചകെട്ടി ഇറങ്ങിയ ത്രിപുര തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് തുടരുകയാണ്. ഉച്ചവരെ 45.86 ശതമാനം പോ
ളിങ്ങാണ് രേഖപ്പെടുത്തിയത്. 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 307 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സിപിഎം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ചാരിലാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഇവിടെ മാർച്ച് 12 നായിരിക്കും പോളിങ്.

thripura

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അഗര്‍ത്തലയിലും ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ഉദയ്പൂരിലും വോട്ട് രേഖപ്പെടുത്തി. വോട്ടടെുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ആദിവാസി മേഖലയില്‍ മന്ദഗതിയിലായിരുന്നു പോളിങ്ങ് നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും, ബിജെപി-ഐപിഎഫ്ടി സഖ്യവും തമ്മിലാണ് എല്ലാ സീറ്റുകളിലെയും പ്രധാനമത്സരം. 51 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ ഒമ്പത് സീറ്റുകളിൽ ഐപിഎഫ്ടി സ്ഥാനാർത്ഥികളാണുള്ളത്. അതേസമയം ഇത്തവണ തിരഞ്ഞെടുപ്പിൽ ഉന്നത വിജയം ബിജെപി കരസ്ഥമാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിപ്ലബ് കുമാർ ദേവ് വ്യക്തമാക്കി.

English summary
high polling percentage in thripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X