കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റി: പൊന്നാപുരം കോട്ടയില്‍ മലര്‍ന്ന് വീണു!! ബംഗാളില്‍ തുടങ്ങിയ അടി

തൃണമൂലിന്റെ ഗുണ്ടകളെ കൊണ്ട പ്രവര്‍ത്തനം നടക്കുന്നില്ല എന്നാണ് ഇപ്പോള്‍ ബംഗാളിലെ സിപിഎം ആരോപിക്കുന്നത്. ത്രിപുരയും ഇനി ആ വഴിക്ക് തന്നെ സഞ്ചരിക്കുമെന്ന് സിപിഎം നേതാക്കള്‍ ആശങ്കപ്പെടുന്നു.

  • By Ashif
Google Oneindia Malayalam News

സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായിട്ടാണ് ത്രിപുര എന്നും അറിയപ്പെടുന്നത്. ലളിത ജീവിതം നയിക്കുന്ന മണിക് സര്‍ക്കാര്‍ തന്നെയായിരുന്നു പാര്‍ട്ടിയുടെ ഇത്തവണത്തെയും അസ്ത്രം. പക്ഷേ, തുടര്‍ച്ചയായ ഭരണം സിപിഎമ്മിനെ ജനമനസുകളില്‍ നിന്ന് അകറ്റിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍. വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനെത്തിയ ത്രിപുര കാവി പുതയ്ക്കുകയാണ്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിക്കുമ്പോള്‍ ഇവിടെ ശ്രദ്ധേയമാകുന്നതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകള്‍...

ചെങ്കോട്ടയ്ക്ക് കാവി പൂശി

ചെങ്കോട്ടയ്ക്ക് കാവി പൂശി

ചെങ്കോട്ടയ്ക്ക് കാവി പൂശിയാണ് ബിജെപി ത്രിപുരയില്‍ ചരിത്ര വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞതവണ 1.54 ശതമാനം വോട്ട് മാത്രം നേടിയ ബിജെപിക്ക് അനുകൂലമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത് ശരിവച്ചാണ് തിരഞ്ഞെപ്പ് ഫലം വന്നിരിക്കുന്നത്.

കഴിഞ്ഞതവണ സംഭവിച്ചത്

കഴിഞ്ഞതവണ സംഭവിച്ചത്

കഴിഞ്ഞതവണ ബിജെപി 50 സീറ്റുകളിലാണ് മല്‍സരിച്ചത്. 49 സീറ്റിലും കെട്ടിവച്ച പണം പോലും അന്ന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഇത്തവണ ഭരണം പിടിക്കുമ്പോള്‍ ചരിത്ര വിജയമെന്ന് വിശേഷിപ്പിക്കുന്നത്.

സിപിഎം കേന്ദ്രങ്ങളില്‍ പോലും

സിപിഎം കേന്ദ്രങ്ങളില്‍ പോലും

സിപിഎം കേന്ദ്രങ്ങളില്‍ പോലും ബിജെപിക്ക് വോട്ടിങ് നില കൂടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയതും ബിജെപിക്ക് ഗുണമായി. ആദിവാസി മേഖലയിലെ വോട്ടുകള്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി നേടിയിട്ടുണ്ട്.

യെച്ചൂരി മുന്‍കൂട്ടി കണ്ടോ

യെച്ചൂരി മുന്‍കൂട്ടി കണ്ടോ

സിപിഎമ്മിന്റെ പരാജയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുന്‍കൂട്ടി കണ്ടോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിച്ച് രാഷ്ട്രീയ നീക്കുപോക്കുകള്‍ നടത്തിയില്ലെങ്കില്‍ വന്‍തിരിച്ചടി ലഭിക്കുമെന്നാണ് യെച്ചൂരിയുടെ പക്ഷം.

കേരളമാണ് തടസം

കേരളമാണ് തടസം

എന്നാല്‍ പാര്‍ട്ടി തലങ്ങളില്‍ യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കേരള ഘടകം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് എതിരായിരുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

യെച്ചൂരി ഓര്‍മിപ്പിച്ചു

യെച്ചൂരി ഓര്‍മിപ്പിച്ചു

ഈ ഘട്ടത്തിലാണ് യെച്ചൂരി ചില ഓര്‍മപ്പെടുത്തലുകള്‍ തൃശൂര്‍ സമ്മേളനത്തില്‍ നടത്തിയത്. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ല എന്നാണ് തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി ഓര്‍മിപ്പിച്ചത്.

കേരളത്തിലേക്ക് ഒതുങ്ങി

കേരളത്തിലേക്ക് ഒതുങ്ങി

പക്ഷേ, ത്രിപുര കൂടി നഷ്ടപ്പെടുമ്പോള്‍ സിപിഎം കേരളത്തിലേക്ക് ഒതുങ്ങുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. കേരളത്തില്‍ മുന്നേറ്റം നടത്താന്‍ ബിജെപി ഏറെ നാളായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളായിരുന്നു സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങള്‍. പശ്ചിമ ബംഗാളിലാണ് ആദ്യം അടികിട്ടിയത്. കേരളത്തില്‍ ഭരണം മാറി വരുമെങ്കിലും ബംഗാളും ത്രിപുരയും അങ്ങനെ ആയിരുന്നില്ല.

നന്തിഗ്രാം തിരിച്ചടിച്ചു

നന്തിഗ്രാം തിരിച്ചടിച്ചു

നന്തിഗ്രാമില്‍ തുടങ്ങിയ തിരിച്ചടി പശ്ചിമ ബംഗാളില്‍ മൊത്തം ആഞ്ഞുവീശിയപ്പോള്‍ സംസ്ഥാന ഭരണം മമതാ ബാനര്‍ജിക്ക് ലഭിക്കുന്നതാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്. തുടര്‍ച്ചയായ രണ്ടുതവണയും മമത വിജയം ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ 34 വര്‍ഷത്തെ ഭരണമാണ് ബംഗാളില്‍ മമത അവസാനിപ്പിച്ചത്.

25 വര്‍ഷം

25 വര്‍ഷം

എന്നാല്‍ ത്രിപുരയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിക്കുന്നത്. മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണോളമായി ഭരണം നടത്തുന്നു. എല്ലാം അവസാനിക്കുകയാണ് ബിജെപി മുന്നേറ്റത്തില്‍.

കേരളം മാത്രം മതിയോ

കേരളം മാത്രം മതിയോ

യെച്ചൂരി പറഞ്ഞപോലെ കേരള പാര്‍ട്ടിയായി ചുരുങ്ങുകയാണ് സിപിഎം. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ് സഹകരണത്തോടെ മുന്നേറണമെന്ന യെച്ചൂരിയുടെ ആവശ്യം സിപിഎം കേരള ഘടകം തള്ളുകയായിരുന്നു. കേരളത്തിലെ സാഹചര്യം മാത്രമാണ് കേരളത്തിലെ നേതാക്കള്‍ നിരീക്ഷിക്കുന്നത് എന്നാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

സിപിഎമ്മുകാര്‍ ഓടുന്നു

സിപിഎമ്മുകാര്‍ ഓടുന്നു

തൃണമൂലിന്റെ ഗുണ്ടകളെ കൊണ്ട പ്രവര്‍ത്തനം നടക്കുന്നില്ല എന്നാണ് ഇപ്പോള്‍ ബംഗാളിലെ സിപിഎം ആരോപിക്കുന്നത്. ത്രിപുരയും ഇനി ആ വഴിക്ക് തന്നെ സഞ്ചരിക്കുമെന്ന് സിപിഎം നേതാക്കള്‍ ആശങ്കപ്പെടുന്നു. കേരളമാണ് ബിജെപിയുടെ അടുത്ത നോട്ടം. സിപിഎമ്മിന്റെ തകര്‍ച്ചയാണ് അവര്‍ സ്വപ്‌നം കാണുന്നതും.

 ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു... ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...

 ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!! ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? ബിജെപി വാദം പൊളിഞ്ഞു, വെടിയുണ്ടകള്‍!!

 ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് ഖത്തറിനെ തകര്‍ക്കാന്‍ ഗൂഢാലോചന; പിന്നില്‍ കളിച്ചത് കുഷ്‌നര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

English summary
Tripura Election Result 2018: CPM Big loss, right line of Yechuri comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X