Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിൽ ബിജെപി നേടുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ; വൻകുതിപ്പിന് സാധ്യത

ത്രിപുരയിൽ ബിജെപിക്ക് വൻ മുന്നേറ്റത്തിന് സാധ്യത പ്രവചിച്ച് മാട്രിസ്എക്സിറ്റ് പോൾ

tripura bj3113

ദൽഹി: ത്രിപുരയിൽ ബിജെപി+ 29-36 സീറ്റുകൾ നേടുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു, ഇടത് + കോൺഗ്രസിന് 13-21 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. തിപ്ര മോത പാർട്ടി 11-16 സീറ്റും മറ്റുള്ളവ: 0-3 സീറ്റും നേടുെമന്നാണ് പ്രവചനം.

അതേസമയം, ത്രിപുരയിൽ ബിജെപി സഖ്യത്തിന് തുടർ ഭരണം പ്രവചിച്ച് ഇന്ത്യ ടു‍ഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. 36 മുതൽ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ്- സിപിഎം സഖ്യം 6-11 സീറ്റുകളിൽ ഒതുങ്ങുമെന്നും ടിഎംപി 9 മുതൽ 16 സീറ്റുകൾ വരെ നേടുമെന്നുമാണു പ്രവചനം. 60 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്.

അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുക എന്ന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിജെപി ത്രിപുരയിൽ ജനവിധി തേടുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് തങ്ങൾ മുന്നോട്ടു വെച്ച 'ചലോ പൽടായ്' എന്ന മുദ്രാവാക്യം അധികാരത്തിൽ വരാനായിരുന്നില്ല, മറിച്ച് ത്രിപുരയിലെ സാഹചര്യങ്ങൾ മാറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവെച്ചതായിരുന്നു എന്നും . തങ്ങൾ അത് പ്രാവർത്തികമാക്കിയതായും അമിത് ഷാ പറയുന്നു.

"ത്രിപുരയിൽ ഞങ്ങളുടെ സീറ്റുകളും വോട്ട് വിഹിതവും വർദ്ധിപ്പിക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് അവർ തന്നെ അംഗീകരിച്ചു. സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും," അമിത് ഷാ പറഞ്ഞിരുന്നു. ബിജെപിക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ് എക്സിറ്റ് പോൾ പ്രവചനങ്ങളും വന്നുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+