കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം പടക്കം നിരോധിച്ചു, അടുത്തത് ഹിന്ദുക്കളുടെ ശവദാഹം, കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍

ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദുക്കളുടെ ശവദാഹവും നിരോധിക്കുമോ? ത്രിപുര ഗവര്‍ണര്‍ | Oneindia Malayalam

അഗർത്തല: മലിനീകരണം കണക്കിലെടുത്തു ദില്ലിയിൽ പടക്കം നിരോധിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ ത്രിപുര ഗവർണർ. ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

വനിത സംവരണമില്ല, സ്ത്രീകൾ ശാഖയിൽ പോകുമ്പോൾ ട്രൗസർ ധരിക്കാറുണ്ടോ? രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവന
ഇപ്പോൾ പടക്കങ്ങൾക്കാണ് നിരോധനമുണ്ടായിരിക്കുന്നത്. നാളെ അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി ആരെങ്കിലും ഹിന്ദുക്കളുടെ സവസംസ്കാരത്തിനെതിരെ ഹർജി കൊടുത്തേക്കാം തഥാഗത റോയ് ട്വിറ്ററില്‍ കുറിച്ചു. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

thripura governer

ഒടുവില്‍ പേരില്‍ തന്നെ കത്തി വച്ചു, സെക്‌സി ദുര്‍ഗ ഇനി 'എസ് ദുര്‍ഗ'!

ദില്ലിയിലെ കടുത്ത വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പടക്കം നിരോധിച്ചു കൊണ്ടുള്ള കോടതി വിധി വന്നത്.ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമായിരുന്നു. മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. 2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്‍ക്കുകയും ചെയ്തു.എന്നാല്‍ ഈ ദീപാവലി കാലത്ത് നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പടക്ക വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

English summary
Adding to the growing social media clamour over the Supreme Court ban on sale of firecrackers in Delhi and NCR this Diwali, Tripura Governor Tathagata Roy has sparked a fresh controversy with a veiled attack on the court ruling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X