കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

Google Oneindia Malayalam News

അഗര്‍ത്തല: മണിക് സര്‍ക്കാറിന്‍റെ കീഴില്‍ രണ്ട് പതിറ്റാണ്ടിലേറെ സിപിഎം അധികാരത്തിലിരുന്ന ത്രിപുരയില്‍ 2018 ലാണ് ബിജെപി അധികാരണം പിടിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സിപിഎം വിരുദ്ധ വോട്ടുകളും തങ്ങള്‍ക്ക് കീഴീല്‍ കൊണ്ടുവരാന്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ 43 സീറ്റും നേടിയായിരുന്നു ബിജെപി സഖ്യം വിജയിച്ചത്. ബിജെപി 35 സീറ്റ് നേടിയപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി 8 സിറ്റും കരസ്ഥമാക്കി.

<strong> സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും</strong> സച്ചിന്‍ പൈലറ്റ്, ഖാര്‍ഗെ; രണ്ടില്‍ ആര്?, അധ്യക്ഷനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ന പോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചരിത്രം കുറിക്കാന്‍ ബിജെപിക്ക് സാധിച്ചു. ആകെയുള്ള രണ്ട് മണ്ഡലവും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തായിരുന്നു ബിജെപി വിജയം. ഇപ്പോഴിതാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും സംസഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുകയാണ് ബിജെപി. സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. വിശദാംശങ്ങള്‍ ഇങ്ങനെ..

എതിരില്ലാതെ

എതിരില്ലാതെ

ത്രിപുരയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 85 ശതമാനം സീറ്റുകളിലും ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 13 ന് കഴിഞ്ഞതോടെയായിരുന്നു ബിജെപി ഈ വമ്പന്‍ വിജയം കരസ്ഥമാക്കിയത്. ആകെയുള്ള 6111 പഞ്ചായത്ത് സീറ്റുകളില്‍ 5,3000 ലധികം സീറ്റുകളിലായിരുന്നു ബിജെപി എതിരില്ലാതെ വിജയിച്ചത്.

തിരഞ്ഞെടുപ്പ് നടന്നത്

തിരഞ്ഞെടുപ്പ് നടന്നത്

ശേഷിക്കുന്ന 15 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരുന്നു ജുലായ് 27 ന് തിരഞ്ഞെടുപ്പ് നടന്നത്. 833 ഗ്രാമപഞ്ചായത്തുകളിലേക്ക് 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച്ചയായിരുന്നു പൂര്‍ത്തിയായത്. 833 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 ഉം കരസ്ഥമാക്കിയ ബിജെപി സംസ്ഥാനത്ത് ചരിത്രം കുറിച്ചു.

രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസ്

രണ്ടാംസ്ഥാനത്ത് കോണ്‍ഗ്രസ്

മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാന ഭരിച്ച സിപിഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ഗ്രാമപഞ്ചായത്തിലെ സീറ്റ് നിലയില്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി. 158 സീറ്റുളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് സിപിഎമ്മിനെ മറികടന്ന് രണ്ടാംസ്ഥാനം കരസ്ഥമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

കേവലം 22 സീറ്റ്

കേവലം 22 സീറ്റ്

സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സിപിഎമ്മിന് കേവലം 22 സീറ്റുകളില്‍ മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത്. സര്‍ക്കാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഎഫ്ടിക്കും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല. തനിച്ച് മത്സരിച്ച് അവര്‍ക്ക് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഒമ്പത് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

പഞ്ചായത്ത് സമിതികളിലും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 89 പഞ്ചായത്ത് സമിതികളില്‍ ബിജെപി സ്വന്തമാക്കിയത് 74 സീറ്റുകളാണ്. കോണ്‍ഗ്രസിന് ആറ് സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന് ഒറ്റ പഞ്ചായത്ത് സമിതി സീറ്റ് മാത്രമാണ് ലഭിച്ചത്. 79 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 77 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി രണ്ടെണ്ണം കോണ്‍ഗ്രസിന് കിട്ടി. സിപിഎമ്മിന് ഒന്നും ലഭിച്ചില്ല.

റെക്കോര്‍ഡ് പോളിങ്

റെക്കോര്‍ഡ് പോളിങ്

6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളും 419 പഞ്ചായത്ത് സമിതി സീറ്റുകളും 116 ജില്ലാ പരിഷത്ത് സീറ്റുകളുമാണ് ത്രിപരുയില്‍ ഉള്ളത്. ഇതില്‍ 833 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 82 പഞ്ചായത്ത് സമിതി സീറ്റുകളിലും 79 ജില്ലാപഞ്ചായത്ത് സീറ്റുകളിലേക്കും മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ളവയില്‍ ബിജെപി എതിരില്ലാതെ വിജയിക്കുകയായിരുന്നു. ജുലൈ 27 ന് നടന്ന തിരഞ്ഞെടുപ്പില്‍ 76.63 ശതമാനമായിരുന്നു പോളിങ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംസ്ഥാനത്തെ റെക്കോര്‍ഡ് പോളിങാണ് ഇത്.

സിപിഎം ആരോപണം

സിപിഎം ആരോപണം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തടഞ്ഞും തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയുമാണ് ബിജെപി വിജയം കരസ്ഥമാക്കിയതെന്നാണ് സിപിഎം ആരോപണം. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. പോലീസിനെ കാഴ്ച്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നില്‍ തമ്പടിച്ചിരുന്നുവെന്നും സിപിഎം ആരോപിച്ചു.

English summary
Tripura Local Body Elections; bjp BJP Wins 95% Seats, Congress in second place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X