കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ത്രിപുരയില്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധം!

  • By Muralidharan
Google Oneindia Malayalam News

അഗര്‍ത്തല: സി പി എം ഭരിക്കുന്ന ത്രിപുരയില്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്ന രണ്ടാമത്തെ മാത്രം സംസ്ഥാനമാണ് ത്രിപുര. ഗുജറാത്താണ് സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യവിഷയമാക്കുമെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.

ജനുവരി 1 മുതല്‍ തിരഞ്ഞടുത്ത 100 സ്‌കൂളുകളിലാണ് യോഗ പഠനം തുടങ്ങുക. ഘട്ടം ഘട്ടമായി മുഴുവന്‍ സ്‌കൂളുകളിലും യോഗ പഠനം നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തപന്‍ ചക്രവര്‍ത്തി പറഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് യോഗ ക്ലാസുകള്‍ ഉണ്ടാകുക.

yoga

മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് യോഗ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം എടുത്തത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് യോഗ പഠനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നഗര - ഗ്രാമപ്രദേശങ്ങളിലെയും ആദിവാസി മേഖലകളിലെയും സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

യോഗ പഠിപ്പിക്കാനായി പരിശീലകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍, അധ്യാപകര്‍ക്കും യോഗ പരിശീലനം നല്‍കും. പ്രൊഫഷണല്‍ യോഗ അധ്യാപകരുടെ സേവനവും സര്‍ക്കാര്‍ തേടുന്നുണ്ട്. യോഗ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ലഭിക്കുന്നത്. സര്‍ക്കാരിന്റെത് ഗിമ്മിക്കാണ് എന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

English summary
Tripura announced that yoga would be mandatory for students for students studying in Classes I to VIII from the new academic session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X