മോഷണം, 37 വര്‍ഷത്തിനുശേഷം പിടിയില്‍
അഗര്‍ത്തല: മോഷണം നടത്തി 37 വര്‍ഷത്തിനു ശേഷം പിടിയിലാവുക. മോഷ്ടിച്ച തുകയാവട്ടെ 840 രൂപയും. അഭിനാഷ് ദാസ് എന്ന സാധു(57)ആണ് പോലിസ് പിടിയിലായത്. പടിഞ്ഞാറന്‍ ത്രിപുരയിലെ നാരായണ്‍പൂരിലാണ് കൗതുകകരമായ ഈ സംഭവം.
അയല്‍വാസിയില്‍ നിന്നും 840 രൂപ മോഷ്ടിച്ചു നാടുവിട്ട ദാസ് 37 വര്‍ഷത്തിനുശേഷമാണ് തിരിച്ചുവന്നത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായി. പോലിസെത്തി ദാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അഗര്‍ത്തലയിലെ എയര്‍പോര്‍ട്ട് പോലിസ് സ്‌റ്റേഷന്‍ അധികൃതര്‍ തന്നെയാണ് ഈ കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
നാടുവിട്ടുപോയ ആള്‍ തിരിച്ചെത്തിയപ്പോള്‍ പഴയ പരാതി വീണ്ടും ഉയര്‍ത്തികൊണ്ടു വരികയായിരുന്നു.












Click it and Unblock the Notifications