Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിലെ തോല്‍വിയില്‍ കേരളത്തിനും ഞെട്ടല്‍; ദേശീയതലത്തില്‍ സഖ്യസാധ്യത തെളിയുന്നു

ദില്ലി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ക്കും ഞെട്ടല്‍. ബിജെപിയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് നേരത്തെ അറിയാമായിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പല നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്നത്.

തോല്‍വിക്ക് പല കാരണങ്ങളുമുണ്ട്. ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്രയും കടുത്ത തോല്‍വി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന മികച്ച ഭരണമായിരുന്നു ത്രിപുരയിലേത്. എടുത്തുപറയത്തക്ക അഴിമതി ആരോപണം പോലും ഇല്ലാത്ത ഒരു സര്‍ക്കാരിനെതിരെ സംഘപരിവാര്‍ അട്ടിമറി ജയം നേടിയത് വരാനിരിക്കുന്ന വലിയ തോല്‍വിയുടെ സൂചനകൂടിയാണ്.

 modimanik

സിപിഎമ്മിന് ത്രിപുരയില്‍ ഏറ്റ തോല്‍വി കേരളത്തിലെ നേതാക്കളെ ദേശീയ സഖ്യ വിഷയത്തില്‍ മാറി ചിന്തിപ്പിച്ചേക്കാം. കോണ്‍ഗ്രുമായും മറ്റു മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കി സംഘപരിവറിനെ എതിര്‍ക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് ഇതോടെ കൂടുതല്‍ സ്വീകാര്യതയുണ്ടാകും.

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യമോ ധാരണയോ വേണ്ടെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ നിലപാട്. ത്രിപുരയിലെ കനത്ത തോല്‍വിയോടെ ഈ നിലപാടില്‍ മാറ്റം വരുത്താന്‍ നേതാക്കള്‍ നിര്‍ബന്ധിതമായേക്കും. വരാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച നിര്‍ണായതീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+