ബിജെപിക്ക് ടിപ്ര മോതയെ തള്ളാന്‍ വയ്യ, പക്ഷേ ആ ഒരാവശ്യം അംഗീകരിക്കാനും
സര്‍ക്കാര്‍ രൂപീകരണത്തില്‍ ടിഎംപിയെ തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു കിങ് മേക്കര്‍ സ്ഥാനമാണ് ടിഎംപിക്ക് ഉള്ളത്.

ത്രിപുര ത്രില്ലപിടിച്ചുനില്‍ത്തിയിരിക്കുകയാണ് മികച്ച മുന്നേറ്റമാണ് ബിജെപി ത്രിപുരയില്‍ പുറത്തെടുത്തിരിക്കുന്നത്. നിലവില്‍ 32 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നേറുന്നത്. സിപിഎം കോണ്‍ഗ്രസ് സഖ്യം 17 സീറ്റിലും ആണ് മുന്നേറ്റം. തൃണമൂല്‍ ഒരു സീറ്റിലും മുന്നേറുന്നില്ല.
ടിഎംപി 10 സീറ്റിലാണ് മുന്നേറുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ടിഎംപിയെ തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു കിങ് മേക്കര്‍ സ്ഥാനമാണ് ടിഎംപിക്ക് ഉള്ളത്. ബിജെപിയും സിപിഎമ്മും ടിഎംപിയെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങി. വലിയ വാഗ്ദാനങ്ങളാണ് പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടിപ്ര മോതയെ സൂക്ഷിക്കേണ്ടതുണ്ട്...
എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അനുസരിച്ച് 60 സീറ്റുകളിൽ ബിജെപി സഖ്യം 40 സീറ്റുകൾ നേടുമെന്നാണ് സൂചന. ഇടതുപക്ഷ-കോൺഗ്രസ് സഖ്യവും പ്രദ്യോത് കിഷോർ ദേബ്ബർമയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പാർട്ടിയായ ടിപ്ര മോതയുമാണ് സംസ്ഥാനത്ത് ബിജെപി-ഐപിഎഫ്ടി സഖ്യത്തിന് വെല്ലുവിളി ഉയർത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വരെയുള്ള , വോട്ടെണ്ണലിൽ നിന്നുള്ള ട്രെൻഡുകൾ എക്സിറ്റ് പോളുകളുടെ പ്രവചനം നിലനിർത്തുന്നുണ്ട്. പക്ഷേ ടിപ്രമോതയെ സൂക്ഷിക്കേണ്ടതുണ്ട്. ബിജെപിയുടെ നേട്ടത്തിന്റെ ശോഭ ഇല്ലാതാക്കാൻ ടിപ്ര മോതയ്ക്ക് സാധിക്കാവുന്നതുമാണ്...

ടിപ്ര മോതയെ ഒപ്പം കൂട്ടാൻ...
തിരഞ്ഞെടുപ്പിന് മുമ്പ് ആരും ആയും സഖ്യത്തിൽ ഏർപ്പെടാത്തത് കൊണ്ട് എത്രയും വേഗം ടിപ്രമോതയെ ഒപ്പം കൂട്ടാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതും. നിലവിലെ സാഹചര്യത്തില്‍ ടിപ്ര മോതക്ക് മുഖ്യമന്ത്രി സ്ഥാനം പോലും നല്‍കി ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളാൻ നിര്‍ത്താന്‍ സി പി എം - കോണ്‍ഗ്രസ് സഖ്യം ശ്രമം നടത്തും.

ടിപ്ര മോത ആവശ്യപ്പെടുന്നത്...
അതേസമയം ത്രിപുരയിലെ ഗോത്രവര്‍ഗ ആധിപത്യമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണം എന്നാണ് ടിപ്ര മോതയുടെ ആവശ്യം. ടിപ്രലാന്റ് എന്ന പ്രത്യേക സംസ്ഥാനം വേണം എന്നാണ് ടിപ്ര മോതയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാമെന്ന് എഴുതി നല്‍കുന്നവരോട് സഹകരിക്കാം എന്നാണ് ടിപ്ര മോതയുടെ നിലപാട്.

ടിപ്രയെ ഒപ്പം നിർത്തണം പക്ഷേ, ആ ആവശ്യം...
എന്നാൽ ടിപ്ര മോദയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ബിജെപി തയ്യാറാണ്. എന്നാൽ ഒരു ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നാണ് ബിജെപി പറയുന്നത്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യമാണ് അംഗീകരിക്കാൻ വയ്യാത്തത്."ഗ്രേറ്റർ ടിപ്രലാൻഡ് ഒഴികെ, അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ബിജെപി തയ്യാറാണ്." ദേബ്ബർമയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പിന്തുണ സ്വീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് സുബ്രത ചക്രവർത്തി സംസ്ഥാന ബിജെപി മുഖ്യ വക്താവ് സുബ്രത ചക്രവർത്തി പറഞ്ഞു,

ബിജെപിയുടെ നീക്കം
"ഞങ്ങൾ ആദ്യം മുതൽ പറയുന്നതുപോലെ സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുകയാണ്. രണ്ട് കേന്ദ്ര നേതാക്കൾ - ഫണീന്ദ്രനാഥ് ശർമ്മയും സംബിത് പത്രയും - സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഇവിടെയുണ്ട്, കൂടുതൽ കേന്ദ്ര നേതാക്കൾ ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, " അദ്ദേഹം പറഞ്ഞുു












Click it and Unblock the Notifications