Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുര ഫലം: ത്രിപുരയില്‍ ലക്ഷ്യം കാണാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേക്ക്

സിപിഎം -കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റമൊന്നും നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവില്‍ കാണുന്നത്.

CPM-Congress31

ത്രിപുരയില്‍ ആദ്യം ഫലം പുറത്തുവരുമ്പോള്‍ ബിജെപി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇത്തവണ സംസ്ഥാന ചരിത്രത്തിൽ കോൺഗ്രസും സി പി എമ്മും ആദ്യമായി ഒരു തിരഞ്ഞെടുപ്പിൽ ഒന്നിച്ച് പോരാടുകയാണ്.. സിപിഎം -കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റമൊന്നും നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവില്‍ കാണുന്നത്. മൂന്നാം സ്ഥാനത്തേക്ക് സിപിഎം സഖ്യം പിന്തള്ളപ്പെട്ടിരിക്കുകയാണ്. ത്രിപുരയില് എന്‍ഡിഎയ്ക്ക് 38 സീറ്റുകളും സിപിഎം കോണ്‍ഗ്രസ് സഖ്യ്തതിന് 8 ഉം മറ്റുള്ളവയ്ക്ക് 14 സീറ്റുകളുമാണ് നിലവില്‍ എന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ വേഗത്തിലാണ് മുന്നേറ്റം നടത്തുന്നത്.

സി പി എം തുടര്‍ച്ചയായി രണ്ടര പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനമാണ് ത്രിപുര. ഈ ഭരണ തുടര്‍ച്ചക്ക് 2018 ല്‍ ബി ജെ പി ആയിരുന്നു അവസാനമിട്ടത്. നേരത്തെ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ത്രിപുരയില്‍ 2018 ല്‍ 60 സീറ്റുകളില്‍ 36-ലും വിജയിച്ച് ഭരണം പിടിക്കുകയായിരുന്നു. സി പി എം 16 സീറ്റിലേക്ക് കുറഞ്ഞപ്പോൾ കഴിഞ്ഞ നിയമസഭയിൽ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+