Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക് സര്‍ക്കാരിന്റെ കോട്ട വീഴ്ത്തിയ നേതാവ്, മണിക് സാഹയേയും തെറിപ്പിക്കുമോ; ആരാണ് പ്രതിമ ഭൗമിക്?

സിപിഎമ്മിന്റെ കോട്ട തകര്‍ത്താണ് പ്രതിമ ഭൗമിക് പാര്‍ലമെന്റില്‍ എത്തുന്നത്. നിലവില്‍ കേന്ദ്രമന്ത്രിയാണ് പ്രതിമ ഭൗമിക്

PRATHIMA

അഗര്‍ത്തല: ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കൊപ്പം മുഖ്യമന്ത്രിയേയും തീരുമാനിക്കാന്‍ ബി ജെ പിയുടെ തിരക്കിട്ട നീക്കം. 2018 ലെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും 33 സീറ്റ് നേടാന്‍ ബി ജെ പി സഖ്യത്തിനായിട്ടുണ്ട്. 2018 ല്‍ അധികാരം ലഭിച്ചപ്പോള്‍ ബിപ്ലബ് ദേബിനെയായിരുന്നു ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ ഭരണത്തിലെ വീഴ്ച കാരണം അദ്ദേഹത്തെ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പ് മാറ്റി.

പിന്നീട് മണിക് സാഹയായിരുന്നു സര്‍ക്കാരിനെ നയിച്ചത്. സംസ്ഥാനത്തെ പ്രമുഖനായ ദന്ത ഡോക്ടറായിരുന്നു മണിക് സാഹ. കുറഞ്ഞ കാലയളവില്‍സ ജനകീയനായ ഭരണാധികാരി എന്ന പേര് സമ്പാദിക്കാനായെങ്കിലും പുതിയ സര്‍ക്കാരില്‍ മണിക് സാഹ ആയിരിക്കില്ല മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കേന്ദ്ര ശാക്തീകരണ-സാമൂഹിക നീതി സഹമന്ത്രിയായ പ്രതിമ ഭൗമിക് ആണ് മണിക് സാഹയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.

മണിക് സാഹക്ക് കനത്ത വെല്ലുവിളി

മണിക് സാഹക്ക് കനത്ത വെല്ലുവിളി

മണിക് സാഹ, പ്രതിമ ഭൗമിക് എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയായി പ്രതിമ ഭൗമികിനെ തെരഞ്ഞെടുത്താല്‍ മണിക് സാഹയെ കേന്ദ്രസര്‍ക്കാരിലേക്ക് മാറ്റാനാണ് സാധ്യത. വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പ്രതിമ ഭൗമികിനെ പരിഗണിക്കുന്നതില്‍ ബി ജെ പിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പിന്തുണ ബി ജെ പിക്ക് നേടേണ്ടതുണ്ട്. അതിന് ഇമേജുണ്ടാക്കാന്‍ പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കുന്നതിന് സഹായിക്കും. കൂടാതെ സി പി എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു ധന്‍പൂരില്‍ ബി ജെ പിക്ക് മേല്‍വിലാസമുണ്ടാക്കിയത് പ്രതിമ ഭൗമിക് ആണ്. മണിക് സര്‍ക്കാരിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നാണ് പ്രതിമ ഭൗമിക് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തക

അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തക

1991 ല്‍ ആണ് പ്രതിമ ബിജെപിയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ പാര്‍ട്ടിയുടെ നെടുംതൂണായി മാറാന്‍ അവര്‍ക്ക് സാധിച്ചു. കര്‍ഷക കുടുംബത്തില്‍ നിന്ന് വന്ന പ്രതിമയുടെ ലാളിത്യമാര്‍ന്ന പെരുമാറ്റം ജനങ്ങളെ ആകര്‍ഷിച്ചു. അഗര്‍ത്തലയിലെ വിമന്‍സ് കോളേജില്‍ നിന്ന് ബയോ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട്. 1992 ല്‍ ബി ജെ പി ത്രിപുര സംസ്ഥാന കമ്മിറ്റി അംഗമായി. ത്രിപുരയിലെ മഹിളാ മോര്‍ച്ചയുടെയും സംസ്ഥാന യുവജന വിഭാഗത്തിന്റെയും വൈസ് പ്രസിഡന്റ് പ്രവര്‍ത്തിച്ചു.

സിപിഎം കോട്ട തകര്‍ത്തു

സിപിഎം കോട്ട തകര്‍ത്തു

2018 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ത്രിപുര ബി ജെ പി ജനറല്‍ സെക്രട്ടറിയായി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതിമ ഭൗമിക് സി പി എം കോട്ട പിടിച്ചെടുത്തത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ സജീവമായി ഇടപെടാന്‍ പ്രതിമക്കായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+