കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍

മൂന്ന് ദിവസമായി അക്രമം തുടരുന്നു. ഇപ്പോഴും മൂന്ന് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ത്രിപുര കത്തുന്നു, 2000ത്തോളം അക്രമങ്ങള്‍ | Oneindia Malayalam

അഗര്‍ത്തല: കാല്‍ നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടങ്ങിയ അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയും ബിജെപി നേതാക്കളും സിപിഎമ്മിനെതിരേ രംഗത്തുവന്നു. ഇതുവരെ 2000ത്തിലധികം അക്രമസംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറിയത് ആരോപണമുണ്ട്. സിപിഎം ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറി. സിപിഎം പ്രവര്‍ത്തകരും നിരവധി പ്രാദേശിക നേതാക്കളും ഒളിവില്‍ പോയി. ഗുരുതരമായ സ്ഥിതിവിശേഷമാണിവിടെ....

നിരോധനാജ്ഞ പ്രഖ്യാപിച്ച

നിരോധനാജ്ഞ പ്രഖ്യാപിച്ച

പടിഞ്ഞാറന്‍ ത്രിപുരയിലെ 13 പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷവും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടുന്നുണ്ട്.

കേന്ദ്ര മന്ത്രി വിളിച്ചു

കേന്ദ്ര മന്ത്രി വിളിച്ചു

സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിഷയത്തില്‍ ഇടപെട്ടു. ത്രിപുര ഗവര്‍ണറുമായും ഡിജിപിയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാകും വരെ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്് രാജ്‌നാഥ്‌സിങ് നിര്‍ദേശം നല്‍കി.

നിയന്ത്രിക്കാന്‍ പറ്റുന്നില്ല

നിയന്ത്രിക്കാന്‍ പറ്റുന്നില്ല

അക്രമങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്ന് ഗവര്‍ണര്‍ തഥാഗത റോയിയോയും ഡിജിപി എകെ ശുക്ലയോടും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം അക്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം.

കമ്യൂണിസം ഫോബിയ

കമ്യൂണിസം ഫോബിയ

ബെലോണിയ നഗരത്തില്‍ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുതള്ളിയിടുകയായിരുന്നു. കമ്യൂണിസം ഫോബിയ ബിജെപിക്ക് ബാധിച്ചിട്ടുണ്ടെന്ന് സിപിഎം കുറ്റപ്പെടുത്തി.

തിരഞ്ഞെുപിടിച്ച് ആക്രമിക്കുന്നു

തിരഞ്ഞെുപിടിച്ച് ആക്രമിക്കുന്നു

പലയിടത്തും സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞെുപിടിച്ച് ആക്രമിക്കുകയാണെന്നാണ് വിവരം. പരാജയപ്പെട്ടതോടെ പലയിടത്തും സിപിഎം പ്രവര്‍ത്തകരും ആക്രമണം നടത്തുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഇരുവിഭാഗവും മുഖാമുഖം നില്‍ക്കുകയും കല്ലെറിയുകയും ചെയ്തു.

2000ത്തിലധികം അക്രമങ്ങള്‍

2000ത്തിലധികം അക്രമങ്ങള്‍

കഴിഞ്ഞ ദിവസംവരെ തങ്ങളുടെ പ്രവര്‍ത്തകരുടെ 200ത്തിലധികം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടന്നുവെന്നാണ് സിപിഎം പറയുന്നത്. ഒറ്റരാത്രി മാത്രം 200 പ്രദേശങ്ങളില്‍ വ്യാപക സംഘര്‍ഷം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സിപിഎം ഓഫീസുകള്‍ നശിപ്പിച്ചു

സിപിഎം ഓഫീസുകള്‍ നശിപ്പിച്ചു

സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണുണ്ടായി. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചു. വീടുകള്‍ക്ക് നേരെയും അക്രമണം അഴിച്ചുവിടുകയായിരുന്നു. 208 പാര്‍ട്ടി ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറിയെന്നും സിപിഎം ആരോപിച്ചു.

514 പ്രവര്‍ത്തകര്‍

514 പ്രവര്‍ത്തകര്‍

തങ്ങളുടെ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധാര്‍ പറഞ്ഞു. 514 പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി

പ്രവര്‍ത്തകരുടെ 1539 വീടുകള്‍ ആക്രമിച്ചു. 196 വീടകള്‍ അഗ്നിക്കിരയാക്കി.134 പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിച്ചു. 64 ഓഫീസുകള്‍ക്ക് തീവച്ചു. 208 ഓഫീസുകള്‍ ബിജെപിയുടേതാക്കി മാറ്റിയെന്നും സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

പ്രധാനമന്ത്രി പറയുന്നത്

പ്രധാനമന്ത്രി പറയുന്നത്

അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും രാഷ്ട്രീയമാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനങ്ങള്‍ അത് തള്ളിക്കളഞ്ഞുവെന്നും അതാണ് ത്രിപുരയില്‍ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒമ്പതു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒമ്പതു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ലോകം തള്ളിക്കളഞ്ഞതാണ് കമ്യൂണിസത്തെ. ഇന്ത്യയില്‍ എല്ലായിടത്തും അവരെ ജനം നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് സിപിഎം ഭരണം. തിരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും മോദി പറഞ്ഞു.

മൂന്ന് അറസ്റ്റ് മാത്രം

മൂന്ന് അറസ്റ്റ് മാത്രം

മൂന്ന് ദിവസമായി അക്രമം തുടരുന്നു. ഇപ്പോഴും മൂന്ന് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് പരാതികള്‍ ലഭിച്ചുവെന്ന് പോലീസ് പറയുന്നു. സിപിഎം-ബിജെപി നേതാക്കള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത് തുടരുകയാണ്.

ഗവര്‍ണര്‍ പറയുന്നു

ഗവര്‍ണര്‍ പറയുന്നു

അതേസമയം, ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ വിവാദ നിലപാടുമായി ഗവര്‍ണര്‍ രംഗത്തെത്തി. ഒരു സര്‍ക്കാര്‍ ചെയ്ത തെറ്റ് മറ്റൊരു സര്‍ക്കാരിന് തിരുത്താന്‍ സാധിക്കുമെന്ന് തഥാഗത് റോയ് ട്വീറ്റ് ചെയ്തു. സിപിഎം ഭരണത്തിലെത്തിയപ്പോള്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത കാര്യം സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

 ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക് ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്

ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുംഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കും

 ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു ത്രിപുരയില്‍ ബിജെപി ശുദ്ധികലശം തുടങ്ങി; ലെനിന്‍ പ്രതിമ തകര്‍ത്തു!! സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടു

English summary
Tripura violence: section 144 imposed in violence affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X