കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

ഇതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാരും പോലീസിലെ സൈബര്‍ ക്രൈം വിഭാഗവും ഗൗരവപൂര്‍വ്വം പരിശോധിക്കണം.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
'ത്രിപുരയിൽ മുസ്ലിം പള്ളികൾ ആക്രമിക്കപ്പെടുന്നു' | Oneindia Malayalam

രണ്ടര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ വ്യാപക സംഘര്‍ഷം അരങ്ങേറുകയാണ്. സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആരോപണം. ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഈ വേളയില്‍ കൂടിനിന്നവര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു, നിരവധി സിപിഎം ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടു... തുടങ്ങിയ വാര്‍ത്തകളാണ് ഇതുവരെ പുറത്തുവന്നത്. എന്നാല്‍ ത്രിപുരയില്‍ മുസ്ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടോ? ചിലകോണുകളില്‍ നിന്ന് പ്രചാരണം നടക്കുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ...

സംഘര്‍ഷവും നിരോധനാജ്ഞയും

സംഘര്‍ഷവും നിരോധനാജ്ഞയും

സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും സംഘര്‍ഷം നടക്കുകയാണ്. സംഘര്‍ഷ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.

കേന്ദ്രസര്‍ക്കാരും നേതാക്കളും

കേന്ദ്രസര്‍ക്കാരും നേതാക്കളും

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു, സിപിഎം നേതാക്കള്‍ ബിജെപി നേതാക്കളെ കുറ്റപ്പെടുത്തുന്നു, സിപിഎമ്മിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി, ത്രിപുര ഗവര്‍ണര്‍, ബിജെപി നേതാക്കള്‍ എന്നിവര്‍ രംഗത്തുവരുന്നു...

പള്ളികളും ദേവാലയങ്ങളും

പള്ളികളും ദേവാലയങ്ങളും

എന്നാല്‍ മുസ്ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടതായി ഇതുവരെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടില്ല. ചില സിപിഎം ബന്ധമുള്ള ന്യൂസ് പോര്‍ട്ടലുകളും സൈബര്‍ സഖാക്കളും ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്നാണ് വിടി ബല്‍റാം എംഎല്‍എ പറയുന്നത്.

ഗോപാലസേന ഗോള്‍വാള്‍ക്കര്‍ സേന

ഗോപാലസേന ഗോള്‍വാള്‍ക്കര്‍ സേന

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ കേരളത്തില്‍ ഗോപാലസേന, ത്രിപുരയില്‍ ഗോള്‍വാള്‍ക്കര്‍സേന എന്ന കാര്യം കൂടി വിടി ബല്‍റാം സൂചിപ്പിക്കുന്നു. കേരളത്തിലെ സിപിഎം ആക്രമണത്തെ പരിഹസിച്ച് മുമ്പും ബല്‍റാം ഗോപാലസേന പരാമര്‍ശം നടത്തയിട്ടുണ്ട്.

ബല്‍റാമിന്റെ വാക്കുകള്‍

ബല്‍റാമിന്റെ വാക്കുകള്‍

ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകള്‍ക്കെതിരെയും ആര്‍എസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാര്‍ത്തകളില്‍ കാണുന്നു. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

ആധികാരിക വിവരം

ആധികാരിക വിവരം

എന്നാല്‍ അവിടെ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകളും പോരാളി ഷാജി, അശോകന്‍ ചരുവില്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാര്‍ത്തകള്‍ വല്ലതും വരുന്നുണ്ടോ?

പരതി നോക്കി

പരതി നോക്കി

ഗൂഗിളില്‍ നോക്കിയിട്ട് അത്തരം വാര്‍ത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്‍/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല.

പോലീസ് പരിശോധിക്കണം

ഇതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാരും പോലീസിലെ സൈബര്‍ ക്രൈം വിഭാഗവും ഗൗരവപൂര്‍വ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം. ഇവിടെഗോപാലസേന അവിടെ ഗോള്‍വാള്‍ക്കര്‍സേന- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്ന്.

ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍ത്രിപുര കത്തുന്നു!! 2000 അക്രമങ്ങള്‍; നിരോധനാജ്ഞ, കേന്ദ്രം ഇടപെട്ടു, വിചിത്ര വാദവുമായി ഗവര്‍ണര്‍

ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്ജാസിമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ; ബന്ധുവിനെ സംശയം!! തലയ്ക്കും വാരിയെല്ലിനും പരിക്ക്

ഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കുംഗള്‍ഫില്‍ സന്തോഷ വാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ജിസിസി രാജ്യങ്ങള്‍ ഒന്നിക്കും

English summary
Tripura violence: VT Balram Criticize CPM Cyber team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X