തൃഷ രാഷ്ട്രീയത്തിലേക്ക്? മധുരയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു, വിജയ് ഒഴിഞ്ഞ സീറ്റില്‍ മല്‍സരിക്കുമോ

ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയും അറസ്റ്റുമെല്ലാം വലിയ ചര്‍ച്ചയായിരിക്കെ, നടി തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് അഭ്യൂഹം. മുമ്പും ഈ ചര്‍ച്ചയുണ്ടായിരുന്നു എങ്കിലും നിഷേധിച്ച് തൃഷ രംഗത്തുവന്നിരുന്നു. മധുരയില്‍ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് കാരണം. രാഷ്ട്രീയവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്.

മധുര ബസ് സ്റ്റാന്റ്, മീനാക്ഷി അമ്മന്‍ കോവില്‍ തുടങ്ങി ആള്‍ത്തിരക്കുള്ള ഭാഗങ്ങളില്‍ എല്ലാം തൃഷയുടെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. തൃഷ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരിലാണ് പോസ്റ്റര്‍. വിജയ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ആദ്യ സംഘടനയാണ് തങ്ങളുടേത് എന്നും പോസ്റ്ററില്‍ അവകാശപ്പെടുന്നു. ഭാരവാഹികളുടെ പേരുകള്‍ ഇല്ലെങ്കിലും രജിസ്‌ട്രേഷന്‍ നമ്പറും ഒമ്പത് ആരാധകരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

trisha welfare foundation madurai

മധുര എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേരുള്ള മണ്ണാണ് എന്ന പോസ്റ്ററിലെ വാക്കുകള്‍ തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി ചര്‍ച്ച ചെയ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളോട് ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ച ചെയ്യുന്നത്. അതേസമയം, തൃഷ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണ നടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാറുണ്ട്.

തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് നിയമസഭയിലേക്ക് മല്‍സരിക്കുമെന്നും നേരത്തെ പ്രചാരണമുണ്ടായിരുന്നു. തനിക്ക് വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുമായി ബന്ധമില്ല എന്നാണ് തൃഷ അന്ന് പ്രതികരിച്ചത്. വിജയുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും വിവാഹ ചടങ്ങുകള്‍ക്ക് ഒരുമിച്ച് എത്തിയതും ചര്‍ച്ചയായിരുന്നു.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ തൃഷയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയുടെ ഭാര്യ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നതും അന്ന് ചര്‍ച്ചയായി. ടിവികെ മികച്ച വിജയം നേടിയപ്പോള്‍ വിജയിയെ വീട്ടിലെത്തി തൃഷ അഭിനന്ദിച്ചിരുന്നു. വിജയുടെ കഴിഞ്ഞ പിറന്നാളിന് രാത്രി നടന്ന ആഘോഷത്തിലും തൃഷ പങ്കെടുത്തു. എന്നാല്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്ററുമായി ബന്ധപ്പെട്ട് തൃഷ പ്രതികരിച്ചിട്ടില്ല. അവരുടെ ആരാധകരുടെ ആവേശമാണോ അതോ തൃഷയുടെ പിന്തുണയുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

അതേസമയം, അറസ്റ്റിലായ നിയമസഭാ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂരില്‍ എത്തിച്ച് ചോദ്യം പോലീസ് ചെയ്തു. ഇന്നുതന്നെ വിട്ടയക്കണം എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവുണ്ട്. തൃഷയെ പരോക്ഷമായി സൂചിപ്പിച്ച് അശ്ലീപ പദപ്രയോഗം നടത്തി എന്നാണ് ഉദയനിധിക്കെതിരായ ആരോപണം. ടിവികെ പരാതി നല്‍കിയ പിന്നാലെ ഉദയനിധി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തീരുമാനം വരുന്നതിന് മുമ്പ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+