'തൃഷയുടെ വീട്ടില്‍ നിന്ന് വിജയ് പുറത്തിറങ്ങണം'; ബിജെപി അധ്യക്ഷനെതിരെ നടി, ഒടുവില്‍ മാപ്പ്
ചെന്നൈ: വിജയിയെയും തൃഷയെയും ചേര്‍ത്ത് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന് നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. വിജയിയുടെ രാഷ്ട്രീയം ചേര്‍ത്താണ് തൃഷയെ പരാമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ പരിഹസിച്ചത്. ഇത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കെ തൃഷ തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.
വിജയ്ക്ക് രാഷ്ട്രീയ പരിചയമില്ല. രാഷ്ട്രീയത്തില്‍ അദ്ദേഹം വിജയിക്കണം എങ്കില്‍ ആദ്യം തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വരണം എന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ വാക്കുകള്‍. വിജയിയെയും തൃഷയെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളുണ്ടെങ്കിലും ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പ്രതികരിക്കുന്നത് ആദ്യമാണ്. അനാദരവ് ചോദ്യം ചെയ്യപ്പെടുമെന്ന് തൃഷ എക്സില്‍ കുറിച്ചു.

തൃഷയുടെ നിയമ ഉപദേഷ്ടാവ് നിത്യേഷ് നടരാജ് നടിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണത്തില്‍ തൃഷ കടുത്ത നിരാശയിലാണെന്ന് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്റെ പേര് എടുത്തു പറയാതെയാണ് പ്രസ്താവന. മുതിര്‍ന്ന രാഷ്ട്രീയ നേതാവില്‍ നിന്ന് ഇത്തരം പരാമര്‍ശം തൃഷ പ്രതീക്ഷിച്ചില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
തൃഷ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പം സൂക്ഷിക്കുന്നില്ല. ഏതെങ്കിലും പാര്‍ട്ടിയുമായി സഹകരിക്കണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ നിഷ്പക്ഷ നിലപാടാണ് നടി എപ്പോഴും പിന്തുടരുന്നത്. തന്റെ കല അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടത് എന്ന് തൃഷ ആഗ്രഹിക്കുന്നു. ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. അവരുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ നടിയുടെ പേര് വലിച്ചഴയ്ക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു എന്നും നിത്യേഷ് നടരാജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബിജെപി അധ്യക്ഷന്‍ ഖേദം പ്രകടിപ്പിച്ചു
തൃഷയുടെ പ്രതികരണം വന്ന പിന്നാലെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. തൊട്ടുപിന്നാലെ ബിജെപി അധ്യക്ഷന്റെ മാപ്പ് അപേക്ഷ വന്നു. തൃഷയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഖേദമുണ്ട് എന്ന് നൈനാര്‍ നാഗേന്ദ്രന് പ്രസ്താവന ഇറക്കി. ആദ്യ പ്രസ്താവന വിവാദമായ വേളയില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍, തന്റെ വാക്കുകളില്‍ ഉറച്ച് നില്ക്കുന്നു എന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന് പറഞ്ഞിരുന്നത്.
അബദ്ധത്തിലുണ്ടായ പരാമര്‍ശമാണ് അത്. ബിജെപി വനിതാ വിഭാഗം നേതാവ് വനതി ശ്രീനിവാസന്, അണ്ണാമലൈ എന്നിവര്‍ തന്നോട് സംസാരിച്ചു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു- ഇതായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പുതിയ പ്രസ്താവന.
ബിജെപിയെ അവഗണിച്ചാണ് വിജയ് തന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ-ഡിഎംകെ മല്‍സരമാണ് നടക്കാന്‍ പോകുന്നത് എന്ന് വിജയ് ആവര്‍ത്തിക്കുന്നുണ്ട.് ഇതിലൂടെ മറ്റു പാര്‍ട്ടികളെ വില കുറച്ചുകാട്ടുകയാണ് വിജയ് ചെയ്യുന്നത് എന്ന വിമര്‍ശനവുമുണ്ട്. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് നൈനാര്‍ നാഗേന്ദ്രന് വിജയ്-തൃഷ പരാമര്‍ശം നടത്തിയത്.
തമിഴ് സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്. രണ്ടു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയില്‍ സജീവമായ അവര്‍ ഇപ്പോഴും മുന്‍നിര നായികയായി തുടരുന്നു. ദളപതി വിജയ്യും തൃഷയും തമിഴിലെ ജനപ്രിയ ഓണ്‍-സ്ക്രീന്‍ ജോഡികളാണ്. ഗില്ലി, കുരുവി, ആതി, ലിയോ തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications