Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത വന്നില്ല; എത്തിയ തൃഷ ജനക്കൂട്ടത്തിന് ഇടയില്‍ കുടുങ്ങി, പോലീസ് ഇടപെട്ടു, വീഡിയോ വൈറല്‍

ചെന്നൈ: വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന സദസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സാന്നിധ്യമായിരുന്നു നടി തൃഷയുടേത്. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ വന്നത്. കൈവീശി ആളുകളെ അഭിവാദ്യം ചെയ്യുന്ന തൃഷ ശരിക്കും രാഷ്ട്രീയക്കാരിയായി മാറിയോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വികാരഭരിതമായ മുഖത്തോടെ ഇരിക്കുന്ന തൃഷയെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

സലീമയെ മനസിലായോ? കുറച്ചുനാള്‍ മുമ്പ് ഓറല്‍ ക്യാന്‍സര്‍ വന്നു... സീമ ജി നായര്‍ പറയുന്നു
സലീമയെ മനസിലായോ? കുറച്ചുനാള്‍ മുമ്പ് ഓറല്‍ ക്യാന്‍സര്‍ വന്നു... സീമ ജി നായര്‍ പറയുന്നു

പ്രൗഢഗംഭീരമായ സദസിലായിരുന്നു വിജയുടെ സത്യപ്രതിജ്ഞ. സിനിമാ സ്റ്റൈലില്‍ ആയിരുന്നു വിജയുടെ വാക്കുകള്‍. ചടങ്ങിന് ശേഷം വിജയ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. കൃത്യമായ ബോധ്യത്തോടെയാണ് വിജയുടെ ഓരോ ചുവടും എന്ന് ബോധിപ്പിക്കുന്നതായിരുന്നു വാക്കുകള്‍. ഈ വേളയില്‍ കൂടുതല്‍ ചര്‍ച്ചയായത് തൃഷയും സംഗീതയുമായിരുന്നു.

actress trisha mobbed at vijya oath program

സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ തൃഷയുടെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടുപോയി അവര്‍. ആരാധകരും ടിവികെ പ്രവര്‍ത്തകരും മാധ്യമങ്ങളും പോലീസുമെല്ലാം നില്‍ക്കുന്നതിന് ഇടയിലേക്കാണ് തൃഷയും അമ്മയും ഇറങ്ങിയത്. എന്നാല്‍ ആളുകള്‍ കൂടുന്നു എന്നു കണ്ട് പോലീസ് ഇടപെട്ട് അവരെ മടക്കി വിളിച്ചു.

വിജയ് കളി തുടങ്ങി; അണ്ണാഡിഎംകെ പിളരുന്നു? 4 പേര്‍ മന്ത്രിസഭയിലേക്ക്, സ്റ്റാലിനെയും കാണും
വിജയ് കളി തുടങ്ങി; അണ്ണാഡിഎംകെ പിളരുന്നു? 4 പേര്‍ മന്ത്രിസഭയിലേക്ക്, സ്റ്റാലിനെയും കാണും

തുടര്‍ന്ന് വന്ന വഴി തന്നെ തിരിച്ചുവരാന്‍ തൃഷ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വേളയില്‍ പലരും നടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ വളരെ കഷ്ടപ്പെട്ടാണ് അവര്‍ ഇറങ്ങി വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയത്. തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ പുറത്തേക്ക് കടന്നു. തൃഷയ്‌ക്കൊപ്പം മറ്റു ചില താരങ്ങളും തിരക്കില്‍പ്പെട്ടു.

ചെന്നൈയിലെ നെഹ്രു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. കോട്ടും സ്യൂട്ടും ധരിച്ചാണ് വിജയ് എത്തിയത്. ഈ വേഷത്തില്‍ ആദ്യമായിട്ടാണ് തമിഴ്‌നാട്ടില്‍ ഒരു മുഖ്യമന്ത്രി വരുന്നത്. പട്ട് സാരി ധരിച്ചെത്തിയ തൃഷയുടെ കോസ്റ്റിയൂമും മാധ്യമങ്ങളില്‍ നിറഞ്ഞു. അതിനിടെ വിജയുടെ ഭാര്യ സംഗീതയുടെ അസാന്നിധ്യം ചര്‍ച്ചയായി.

വിജയും സംഗീതയും അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ബ്രിട്ടനിലാണ് എന്നും പറയപ്പെടുന്നു. വിജയില്‍ നിന്ന് വിവാഹ മോചനത്തിന് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് സംഗീത. ചെങ്കല്‍പ്പേട്ട് കോടതി അടുത്ത മാസം 15ന് ഹര്‍ജി പരിഗണിക്കും. ഈ വേളയില്‍ വിജയിയോടും സംഗീതയോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീടാണ് തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ചതും വിജയ് മുഖ്യമന്ത്രിയായതും. ഇനി വിജയ് കോടതിയില്‍ നേരിട്ടെത്തുമോ അതോ അഭിഭാഷകനെ അയക്കുമോ എന്ന കാര്യം വ്യക്തമല്ല.

വമ്പന്‍ നേട്ടം കൊയ്ത് സൗദി അറേബ്യ; ലാഭം കൂട്ടി അരാംകോ, ഇന്ത്യയില്‍ ഞെരുക്കം വര്‍ധിച്ചു
വമ്പന്‍ നേട്ടം കൊയ്ത് സൗദി അറേബ്യ; ലാഭം കൂട്ടി അരാംകോ, ഇന്ത്യയില്‍ ഞെരുക്കം വര്‍ധിച്ചു

സംഗീത ചടങ്ങിന് വരാതിരിക്കുകയും തൃഷ എത്തുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. നിരവധി തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അതിനിടെ തൃഷ വിജയുടെ അമ്മയെ ആലിംഗനം ചെയ്യുന്ന വീഡിയോയും പുറത്തുവന്നു. വിജയിയെയും തൃഷയെയും ബന്ധിപ്പിച്ച് പലതരത്തില്‍ വാര്‍ത്തകള്‍ നിറയുന്നതിനിടെയാണ് ഈ വീഡിയോ. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തൃഷ വിജയുടെ വീട്ടിലെത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+