കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിവേന്ദ്ര സിംഗ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി മോദിയും അമിത് ഷായും

വൈകിട്ട് മൂന്നിന് തലസ്ഥാന നഗരമായ ഡെറാഡൂണിലാണ് ചടങ്ങ്

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് ത്രിവേന്ദ്ര സിംഗ് സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് മൂന്നിന് തലസ്ഥാന നഗരമായ ഡെറാഡൂണില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു. കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ത്രിവേന്ദ്ര സിംഗ് റാവത്തിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

ബിജെപി ജാര്‍ഖണ്ഡ് യൂണിറ്റിന്റെ ചുമതലയുള്ള റാവത്ത് ഡോയിവാല മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയാണ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഏറെക്കാലം ആര്‍എസ്എസ് രാഷ്ട്രീയ പ്രചാരക് ആയി പ്രവര്‍ത്തിച്ചിരുന്ന റാവത്തിന്റെ പേര് നിര്‍ദേശിച്ചത് ബിജെപി നേതാവ് പ്രകാശ് പന്താണ്. ശനിയാഴ്ച ഡെറാഡൂണ്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരാഖണ്ഡിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി റാവത്ത് അധികാരമേല്‍ക്കും. 70 സീറ്റില്‍ 57 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി ഉത്തരാഖണ്ഡില്‍ വിജയമുറപ്പിച്ചത്.

trivendra-singh-rawat

ആര്‍എസ്എസില്‍ നിന്ന് 2002ല്‍ ബിജെപിയിലെത്തുന്ന റാവത്ത് അതേ വര്‍ഷം മുതല്‍ തന്നെ ദൊയ് വാല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു വരികയാണ്. 2007-12 കാലയളവില്‍ സംസ്ഥാന കൃഷിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളായ ഭഗത് സിംഗ് കോശിയാരി, രമേഷ് പൊഖ് രിയാല്‍, ബി സി ഖണ്ഡൂരി എന്നിവരും പട്ടികയിലുണ്ടായിരുന്നെങ്കിലും വര്‍ഗ്ഗീയതയാണ് ഇവരെ പരിഗണിക്കാതെ ത്രിവേന്ദ്ര സിംഗിനം പരിഗണിച്ചതിന് പിന്നിലുള്ള കാരണം.

English summary
Senior Bharatiya Janata Party (BJP) leader Trivendra Singh Rawat will take oath as the Chief Minister of Uttarakhand on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X