കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിക്ക് ഇന്ത്യന്‍ ബന്ധമുണ്ട്!! അദ്ദേഹം ജനിച്ചത് അസമിലാണ്... കോണ്‍ഗ്രസ് എംപി എയറില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കുറിച്ച് വിചിത്രമായ വാദവുമായി കോണ്‍ഗ്രസ് നേതാവ്. മെസ്സി ജനിച്ചത് അസമിലാണ് എന്നാണ് അബ്ദുല്‍ ഖാലിക് എംപി പറയുന്നത്. അസമിലെ ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഖാലിക്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എംപിക്ക് പരിഹാസ പെരുമഴ വരാന്‍ തുടങ്ങിയതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വേണ്ടത്ര പ്രചാരണം നല്‍കിയിരുന്നു. സ്‌ക്രീന്‍ ഷോട്ട് വച്ചാണ് എംപിക്കെതിരെ ഇപ്പോള്‍ ട്രോള്‍ നിറയുന്നത്.

x

ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് കിരീടം നേടിയ അര്‍ജന്റീനയെയും മെസ്സിയെയും ലോകം പ്രശംസ കൊണ്ടു മൂടുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് എംപി മെസ്സിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ട്വീറ്റ് ചെയ്തത്.

ഹൃദയം നിറഞ്ഞ അഭിനന്ദനം. നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു- എന്നായിരുന്നു അബ്ദുല്‍ ഖാലികിന്റെ ട്വീറ്റ്. കിരീടം ഉയര്‍ത്തിപിടിച്ച മെസ്സിയുടെ ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ഇതിന് താഴെ മെസ്സിക്ക് എന്ത് അസം കണക്ഷന്‍ എന്ന് പലരും ചോദിച്ചു. അപ്പോഴാണ് എംപി വിശദീകരിച്ചത്. മെസ്സി ജനിച്ചത് അസമിലാണ് എന്നായിരുന്നു മറുപടി. ഇതോടെ ട്രോള്‍ പൂരമായി. വൈകാതെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു. അതെ സാര്‍, മെസ്സി എന്റെ സഹപാഠിയായിരുന്നു എന്ന് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തുവന്നു. ലോകകപ്പിന് ശേഷം മെസ്സിയും ഭാര്യയും അസമിലെത്തി. അദ്ദേഹം വന്ന വഴി മറക്കാത്ത വ്യക്തിയാണ്...

നിഖില്‍ കുമാരസ്വാമി മല്‍സരിക്കും; കര്‍ണാടകയില്‍ തുടക്കമിട്ട് ജെഡിഎസ്... സുമലത നല്‍കിയ 'അടി'നിഖില്‍ കുമാരസ്വാമി മല്‍സരിക്കും; കര്‍ണാടകയില്‍ തുടക്കമിട്ട് ജെഡിഎസ്... സുമലത നല്‍കിയ 'അടി'

ഞാന്‍ ജനിച്ചത് അസമിലാണെന്ന് ഇപ്പോഴാണ് അറിയുന്നത് എന്ന് സൂചിപ്പിച്ച് മെസ്സിയുടെ ചിത്രം വച്ചുള്ള ട്വീറ്റുകളുമുണ്ട്. ചിലര്‍ മെസ്സിയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും താരതമ്യം ചെയ്താണ് പ്രതികരിച്ചത്. രണ്ടുപേരും നമ്പര്‍ പത്ത് ജേഴ്‌സിയാണ് ധരിക്കുന്നത്. അതാണ് മെസ്സിക്ക് മഹാരാഷ്ട്ര കണക്ഷനുണ്ട് എന്ന് പറയാന്‍ കാരണം... തുടങ്ങിയ പ്രതികരണങ്ങളും എംപിയുടെ ട്വീറ്റിന് താഴെയുണ്ട്. അതേസമയം, ജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് എംപി ഇത്തരം പ്രതികരണം നടത്തിയത് എന്ന വാദവുമായി ചില രാഷ്ട്രീയ എതിരാളികളും രംഗത്തുവന്നു.

English summary
Troll to Congress Parliament Member Abdul Khaleque Who Says Lionel Messi was born in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X