കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വം തെളിയിക്കാന്‍ രേഖയില്ലെന്ന് സ്വര ഭാസ്‌കര്‍, എഫ്ബിഐ അന്വേഷിക്കണമെന്ന് ട്വീറ്റ്, മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തെ അനുകൂലിച്ച് മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ അവരുടെ ട്വീറ്റിനെ ചൊല്ലി വലിയ വാക് പോര് നടക്കുകയാണ്. പൗരത്വം തെളിയിക്കാന്‍ തന്റെ കൈയ്യില്‍ രേഖകളൊന്നും ഇല്ലെന്നായിരുന്നു സ്വരയുടെ ട്വീറ്റ്. എനിക്ക് ഭയമുണ്ട്. കാരണം എനിക്ക് ഡിഗ്രിയില്ല. എനിക്ക് ജനന സര്‍ട്ടിഫിക്കറ്റുകളില്ല. എനിക്ക് പിതാവിന്റെയോ മുത്തച്ഛന്റെയോ സ്വത്തുക്കളുടെ രേഖകളില്ല. എന്റെ പേര് എന്‍ആര്‍സിയില്‍ ഉള്‍പ്പെടാതിരുന്നാല്‍ എന്ത് ചെയ്യുമെന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

1

ഇതിന് പിന്നാലെയാണ് സ്വരയ്‌ക്കെതിരെ ഒരു ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തിയത്. ഇയാള്‍ ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിങ്ങള്‍ക്ക് താമസിക്കുന്നു എന്നതിന് യാതൊരു രേഖയുമില്ലെങ്കില്‍, നിങ്ങള്‍ ആരാണ് എന്ന സദ്ഗുരുവിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. സിബിഐയും എഫ്ബിഐയും ചേര്‍ന്ന് സ്വരാ ഭാസ്‌കര്‍ ആരാണെന്ന് അറിയാന്‍ അന്വേഷണം നടത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ലോകത്ത് ഒരു തിരിച്ചറിയല്‍ രേഖയുമില്ലാത്ത ഏക വ്യക്തി അവരായിരിക്കുമെന്നും ഇയാള്‍ പറഞ്ഞു.

ഇതിന് സ്വര മറുപടിയും നല്‍കിയിട്ടുണ്ട്. എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടതിലൂടെ എന്നെ ബിജെപി ഭക്തന്‍മാര്‍ വിലപ്പെട്ടതവളാക്കിയെന്നായിരുന്നു സ്വരയുടെ പരിഹാസം നിറഞ്ഞ മറുപടി. അതേസമയം പൗരത്വ നിയമത്തിനെതിരെ ബോളിവുഡില്‍ നിന്ന് തുടക്കത്തില്‍ പ്രതിഷേധിച്ച നടിയായിരുന്നു സ്വര ഭാസകര്‍. പ്രതിഷേധ പരിപാടികളില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തെ വിശദീകരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ബോളിവുഡ് താരങ്ങളുടെ പട്ടികയിലും സ്വര ഭാസ്‌കറിന്റെ പേരില്ല.

അതേസമയം റിച്ച ഛദ്ദ, ജാക്കി ഷറോഫ്, സുനില്‍ ഷെട്ടി, രവീണ ടണ്ടന്‍, കബീര്‍ ഖാന്‍, രാജ്കുമാര്‍ ഹിരാനി, മധുര്‍ ഭണ്ഡാര്‍ക്കര്‍, ബോണി കപൂര്‍, പ്രഹ്ലാദ് കക്കര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെല്ലാം സര്‍ക്കാരിന്റെ പട്ടികയിലുണ്ട്. എന്നാല്‍ ഇവരില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല. ഫര്‍ഹാന്‍ അക്തര്‍ പൗരത്വ നിയമത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് നടത്തിയത്. അനുരാഗ് കശ്യപ്, നിഖില്‍ അദ്വാനി, സുശാന്ത് സിംഗ് എന്നിവരെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. പ്രമുഖ സംവിധായകനും പ്രമുഖ നടിയും ക്ഷണം നിരസിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

രാജ്യസഭാ ഭൂരിപക്ഷം തേടി ബിജെപി... പോരാട്ടം 73 സീറ്റില്‍, ഭൂരിപക്ഷം പൊളിക്കാന്‍ കോണ്‍ഗ്രസ്!!രാജ്യസഭാ ഭൂരിപക്ഷം തേടി ബിജെപി... പോരാട്ടം 73 സീറ്റില്‍, ഭൂരിപക്ഷം പൊളിക്കാന്‍ കോണ്‍ഗ്രസ്!!

English summary
troll want fbi to investigate swara bhaskers citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X