കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍മ്മിളയല്ല 'മറിയം അക്തര്‍ മിര്‍'! നിക്കാഹോടെ ഊര്‍മ്മിള മുസ്ലീമായി! വിദ്വേഷ പ്രചരണം കത്തുന്നു

  • By
Google Oneindia Malayalam News

ഗാന്ധി കുടുംബം ഇസ്ലാമാണെന്നും ക്രിസ്ത്യാനികളാണെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമാണ്. പല വ്യാജ ചിത്രങ്ങളും ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പേജുകള്‍. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മ്മിളയാണ് സംഘപരിവാര്‍ പ്രൊഫൈലുകളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

<strong>മത സ്പര്‍ദ്ധ വളര്‍ത്തി! ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ ലിബി അറസ്റ്റില്‍</strong>മത സ്പര്‍ദ്ധ വളര്‍ത്തി! ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ ലിബി അറസ്റ്റില്‍

ഊര്‍മ്മിള ഹിന്ദുവല്ല മുസ്ലീം ആണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിദ്വേഷ പരാമര്‍ശം. ഇത് സ്ഥാപിക്കാനായി വിക്കിപീഡിയയില്‍ നടിയുടെ പേര് മറിയം അക്തര്‍ മിര്‍ എന്നാണ് തിരുത്തിയിരിക്കുന്നത്

 വിക്കി പേജ് തിരുത്തി

വിക്കി പേജ് തിരുത്തി

കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ മിന്നും താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയായിരുന്നു താരം കോണ്‍ഗ്രസില്‍ അംഗത്വമെടുതത്ത്. പിന്നാലെ തന്നെ ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ ആയിരുന്നു താരത്തിന്‍റെ പ്രതികരണം.

 നിക്കാഹിന് പിന്നാലെ

നിക്കാഹിന് പിന്നാലെ

നരേന്ദ്ര മോദി സര്‍ക്കാര്‍ വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് ഊര്‍മ്മിള ആഞ്ഞടിച്ചു. എന്താണ് കഴിക്കേണ്ടത്, ഏത് മതം സ്വീകരിക്കണം എന്നത് തിരുമാനിക്കുന്നത് വ്യക്തികളായിരിക്കണം, വിദ്വേഷ പ്രസംഗങ്ങളില്‍ ജനം വീഴരുതെന്നും ഊര്‍മ്മിള പറഞ്ഞിരുന്നു.

 സംഘപരിവാര്‍ പ്രൊഫൈല്‍

സംഘപരിവാര്‍ പ്രൊഫൈല്‍

ഇതോടെയാണ് ഊര്‍മ്മിളയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. ഊര്‍മ്മിളയുടെ വിക്കിപീഡിയ പേജിലെ പേര്, മതം, മാതാപിതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ തിരുത്തിയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

 മുസ്ലീമിനെ വിവാഹം ചെയ്തു

മുസ്ലീമിനെ വിവാഹം ചെയ്തു

ഊര്‍മ്മിളയുട പേര് ' മറിയം അക്തര്‍ മിര്‍' എന്നാണ് വിക്കിപീഡിയയില്‍ തിരുത്തിയിരിക്കുന്നത്. ഊര്‍മ്മിള നിക്കാഹിന് ശേഷമാണ് തന്‍റെ പേര് ഔദ്യോഗികമായി മറിയം അക്തര്‍ ആക്കിയതെന്നാണ് പേജില്‍ കുറിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ പേരുകളും തിരുത്തിയിട്ടുണ്ട്.

 അമ്മയും മുസ്ലീം

അമ്മയും മുസ്ലീം

ശിവിന്ദര്‍ സിംഗ് , രുക്സാന എന്നിവരാണ് ഊര്‍മ്മിളയുടെ മാതാപിതാക്കള്‍ എന്നാണ് വിക്കിയിലെ പുതിയ തിരുത്തല്‍. മുസ്ലീമിനെ വിവാഹം കഴിക്കുന്ന കുടുംബത്തിലെ രണ്ടാം തലമുറയാണ് ഊര്‍മ്മിളയെന്നാണ് പേജില്‍ എഴുതിയിരിക്കുന്നത്.

 ബിസിനസുകാരന്‍ മൊഹ്സിന്‍

ബിസിനസുകാരന്‍ മൊഹ്സിന്‍

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്‍റെ 42 ാം വയസില്‍ ഊര്‍മ്മിള വിവാഹിതയാകുന്നത്. ഊര്‍മ്മിളയെക്കാള്‍ 10 വയസ് പ്രായം കുറഞ്ഞ മൊഹ്സിന്‍ അക്തറിനെയായിരുന്നു ഊര്‍മ്മിള വിവാഹം കഴിഞ്ഞത്. ബിസിനസുകാരനാണ് മൊഹ്സിന്‍.

 നടപടി സ്വീകരിക്കും

നടപടി സ്വീകരിക്കും

ഇതാണ് ഇപ്പോള്‍ സൈബര്‍ സംഘികള്‍ ആയുധമാക്കിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ഊര്‍മ്മിളയുടെ പിതാവ് ശ്രീകാന്ത് മതോണ്ട്കര്‍ രംഗത്തെത്തി. വിക്കിപീഡിയ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

 പ്രതികരിച്ച് കോണ്‍ഗ്രസ്

പ്രതികരിച്ച് കോണ്‍ഗ്രസ്

ഊര്‍മ്മിളയെ സംബന്ധിച്ച് ഇത് തീര്‍ത്തും ആശയപരമായ പോരാട്ടമാണെന്നും മതോണ്ഡ്കര്‍ വ്യക്തമാക്കി.സംഭവത്തില്‍
ബിജെപിക്കെതിരെ കോണ്‍ഗ്രസും ആഞ്ഞടിച്ചു. ഊര്‍മ്മിളയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി എത്രമാത്രം ഭയക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് നടിക്കെതിരെ നടക്കുന്ന സൈബര്‍ പ്രചരണങ്ങള്‍ എന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു.

 പ്രചരണം കൊഴുക്കുന്നു

പ്രചരണം കൊഴുക്കുന്നു

അതേസമയം ട്രോളുകളും വിമര്‍ശനങ്ങളേയും ഭയക്കാതെ പ്രചരണത്തിനായി ഓടി നടക്കുകയാണ് ഊര്‍മ്മിളയെന്ന് സാവന്ത് പറഞ്ഞു. മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയാണ് നടി.

 വിജയിക്കും

വിജയിക്കും

ബിജെപിയുടെ ദുഷ്പ്രചരണങ്ങളില്‍ വകവെയ്ക്കാതെ ജാതി മത ഭേദമന്യേ ജനം ഊര്‍മ്മിളയെ കാണാനായി മണ്ഡലത്തില്‍ തടിച്ച് കൂടുകയാണ്. നടിയെ കുറിച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ ഊര്‍മ്മിളയുടെ വിജയത്തിന് സഹായകമാവുകയേ ഉള്ളൂവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

English summary
Trolls 'Convert' Urmila Matondkar to Islam, Rename Her Mariyam Akhtar Mir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X