ജയലളിതയുടെ നെഞ്ചത്ത് ശശികലയുടെ കുങ്ഫു..ചിന്നമ്മയെ ചുമരിലൊട്ടിച്ച് ട്രോളന്മാര്‍..അത് പൊരിച്ചു..

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: ബെംഗളൂരുവുലെ പരപ്പന അഗ്രഹാര കോടതിയില്‍ ശശികല കീഴടങ്ങിയപ്പോള്‍ ഏറെ ചര്‍ച്ചയായത് ജയലളിതയുടെ സമാധിയിലെ ശശികലയുടെ സന്ദര്‍ശനമായിരുന്നു. ജയലളിതയുടെ ശവക്കല്ലറയില്‍ കൈകൊണ്ട് ശശികല ആഞ്ഞടിച്ചത് എന്തിനെന്നായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു.

ശശികലയെ ജയലളിത കൂടെത്താമസിപ്പിച്ചിരുന്നത് എന്തിന്..?? ഇത് സുപ്രീം കോടതി കണ്ടെത്തിയത്..!!

രണ്ട് വര്‍ഷം നീണ്ട ഗര്‍ഭം..! യുവതി പ്രസവിച്ച കുഞ്ഞിനെക്കണ്ടാല്‍ ഞെട്ടും..!! അത് മനുഷ്യക്കുഞ്ഞല്ല..!!

ശശികല ശപഥം ചെയ്തതാണെന്നും അല്ലെന്നും പറയപ്പെടുന്നു. എന്തായാലും ശശികലയുടെ ആ നീക്കം ട്രോളന്‍മാര്‍ക്കങ്ങ് ബോധിച്ച മട്ടാണ്.

ആഞ്ഞടിച്ച് ശശികല

ബെംഗളൂരു കോടതിയില്‍ കീഴടങ്ങുന്നതിനുള്ള യാത്രയ്ക്ക് മുന്‍പാണ് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ ശശികലയെത്തിയത്. അമ്മയുടെ സമാധിക്ക് മുന്നില്‍ കൈകൂപ്പി നിന്ന് എന്തോ പറയുകയും തുടര്‍ന്ന് കൈകൊണ്ട് കല്ലറയ്ക്ക് മേല്‍ ആഞ്ഞടിക്കുകയുമായിരുന്നു.

ഇത് കുങ്ഫു

ശശികലയുടേത് കുങ്ഫുവിലെ ചലനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ശശികലയെ ട്രോളിക്കൊണ്ട് നിരവധി പേരാണ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

ദംഗൽ പാർട്ട് 2

ആമിര്‍ഖാന് ഗുസ്തി പ്രമേയമായ ദംഗല്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ നാല് വര്‍ഷം കാത്തിരിക്കൂ എന്നാണ് ഒരു ട്രോള്‍. റസ്ലിംഗ് റിംഗിന് മുകളില്‍ എതിരാളിക്ക് മേല്‍ ചാടിവീഴാനിരിക്കുന്ന ചിന്നമ്മ.

ഇത് റഫറി തന്നെ

ശവക്കല്ലറയില്‍ ആഞ്ഞടിക്കുന്ന ശശികലയ്ക്ക് ഗുസ്തിമത്സരത്തിലെ റഫറിയോട് സാമ്യം തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. മത്സരം കഴിഞ്ഞ് റിംഗില്‍ ആഞ്ഞടിച്ചാണല്ലോ വിധി പറയല്‍.

വടിവേലു ശശികല

പനീര്‍ശെല്‍വം നേരത്തെ ശശികലയെ വടിവേലുവിനോട് ഉപമിച്ചിരുന്നു. ട്രോളന്‍മാരും അതേ വഴിക്കാണ്. രണ്ട് ചിത്രങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ..

സിങ്കം ഡാ

താന്‍ ഒരു സിംഹമാണെന്നാണ് ശശികല നേരത്തെ പറഞ്ഞത്. സിങ്കം സിനിമയിലെ സൂര്യയുടെ ആ മാസ്സ് ഡയലോഗ് ശശികലയുടെ ഈ ഭാവത്തിന് നന്നായി ചേരും.

സിങ്കം ഡാൻസ്

യൂട്യൂബില്‍ എക്കാലത്തെയും വലിയ തരംഗമായിരുന്ന സൈയുടെ പ്രശസ്തമായ ഗന്നം സ്‌റ്റൈല്‍ ഡാന്‍സിന്റെ സിങ്കം മോഡല്‍ ആണെന്നും പറയാം

തകർക്കാനാവില്ല, ശങ്കർ സിമന്റ്

ശങ്കര്‍ സിമന്റിന്റെ പരസ്യം കണ്ടിട്ടില്ലേ..ശങ്കര്‍ സിമന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചത് തകര്‍ക്കാന്‍ പറ്റില്ല. ശശികല എത്ര ആഞ്ഞടിച്ചിട്ടും കാര്യമില്ലെന്ന്.

English summary
The Social Media trolls Sasikala for her yesterday's movement at Jayalalithaa's memorial in Marina Beach.
Please Wait while comments are loading...