കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനാ മാറ്റത്തെക്കുറിച്ച് അറിവില്ല: സൈനിക വിന്യാസം സുരക്ഷയ്ക്കെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സംസ്ഥാനത്ത് അധിക സേനയെ വിന്യസിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഭരണഘടനാ മാറ്റത്തെക്കുറിച്ച് അറിവില്ലെന്നുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളോട് വ്യക്തമാക്കിയത്. നിലവിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഭരണഘടനാ മാറ്റവുമായി ചേര്‍ത്ത് വായിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ഏത് പ്രദേശത്താണ് ഭീകരാക്രമണം ഉണ്ടാകുക എന്നത് ആളുകള്‍ക്ക് അറിയില്ല. എല്ലാ പൗരന്മാര്‍ക്കും സുരക്ഷയൊരുക്കുക എന്നത് സംസ്ഥാനത്തിന്റെ കടമയാണ്. ഇതിന് വേണ്ടിയാണ് അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അവര്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടാവരുതെന്ന് കരുതിയാണ് അത് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരോട് അധികൃതരുടെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സൈനിക സ്ഥാപനങ്ങളെല്ലാം അതീവ ജാഗ്രതയിലാണുള്ളത്. അതിര്‍ത്തികളിലും ദുര്‍ബല പ്രദേശങ്ങളിലും കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനും നിര്‍ദേശമുണ്ട്. കശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന പുറത്തിറക്കമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

 ഒമര്‍ അബ്ദുള്ള- ഗവര്‍ണര്‍ കൂടിക്കാഴ്ച

ഒമര്‍ അബ്ദുള്ള- ഗവര്‍ണര്‍ കൂടിക്കാഴ്ച


ജമ്മുകശ്മീരില്‍ അധിക സേനയെ വിന്യസിച്ചതിനും വിനോദസഞ്ചാരികളെയും അമര്‍നാഥ് തീര്‍ത്ഥാടകരെയും തിരിച്ചയച്ചതും സംബന്ധിച്ച് കേന്ദ്രം പ്രതികരിക്കണമെന്നാണ് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെടുന്നത്. എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച അറിയില്ലെന്നും ഒമര്‍ പറയുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ, ആര്‍ട്ടിക്കിള്‍ 370 എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് ഗവര്‍ണറോട് ചോദിച്ചു. എന്നാല്‍ അത്തരത്തിലൊന്നും സംഭവിക്കില്ലെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയത്. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികമായി 100 കമ്പനി സൈന്യത്തെ കൂടി വിന്യസിച്ചതോടെയാണ് സംസ്ഥാനത്ത് പരിഭ്രാന്തി പരന്നത്.

ഭീകരാക്രമണ ഭീഷണി

ഭീകരാക്രമണ ഭീഷണി


അമര്‍നാഥ് യാത്രക്ക് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്നല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണം ഉണ്ടായെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്നും ഗവര്‍ണര്‍ പറയുന്നു. ഭീകരാക്രമണ ഭീഷണിയുടെ തോത് അനുസരിച്ച് അടിയന്തര നടപടി ആവശ്യമായി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

പ്രതിവര്‍ഷം നടത്തിവരുന്ന അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതായി വിശ്വഹിന്ദു പരിഷത്ത് ശനിയാഴ്ച അറിയിച്ചിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരരില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനം ആഗസ്റ്റ് ആറിന് തുടങ്ങാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉയരുന്നത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് അമര്‍നാഥ് തീര്‍ത്ഥാടനം. അമേരിക്കന്‍ നിര്‍മിത സ്നിപ്പര്‍ റൈഫിളും ലാന്‍ഡ് മൈനുകളും അമര്‍നാഥ് യാത്രമാര്‍ഗ്ഗത്തില്‍ നിന്ന് കണ്ടെടുത്തതോടെ ബുദ്ധ അമര്‍നാഥിലേക്കുള്ള യാത്ര റദ്ദാക്കുകയാണെന്നും വിഎച്ച്പി സ്റ്റേറ്റ് പ്രസിഡന്റ് ലീല കരന്‍ ശര്‍മ അറിയിച്ചു. ശനിയാഴ്ച 363 പേരുള്‍പ്പെട്ട തീര്‍ത്ഥാടക സംഘത്തെയാണ് തിരിച്ചയച്ചത്. അമര്‍നാഥിന് പുറമേ മച്ചൈല്‍ തീര്‍ത്ഥാടനവും റദ്ദാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ ഉദ്ധംപൂരില്‍ വച്ച് തിരിച്ചയക്കുകയായിരുന്നു.

 കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

ജമ്മുകശ്മീരില്‍ നിന്ന് വിനോദസഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടതോടെ നിരവധി പേരാണ് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ജമ്മു കശ്മീരില്‍ 2.50 ലക്ഷം വര്‍ക്കിംഗ് ക്ലാസ് വിഭാഗത്തില്‍പ്പെട്ടവരാണ് താമസിക്കുന്നത്. ഇതില്‍ യുപിയില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവരുണ്ട്. ഇവരെല്ലാം സംസ്ഥാനം വിട്ട് പോകുകയാണ്. കശ്മീര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലില്‍ നിന്ന് തിരിച്ചുപോകാനാണ് കോളേജ് അധികൃതര്‍ നല്‍കിയ നിര്‍ദേശം. ശ്രീ നഗര്‍ എന്‍ഐടിയും ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്.

 കശ്മീരിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

കശ്മീരിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ജര്‍മനിയും ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കശ്മീരിലേക്ക് പോകരുതെന്നാണ് നിര്‍ദേശം. കശ്മീര്‍ സര്‍ക്കാര്‍ സുരക്ഷാ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്തുള്ളവര്‍ ഉടന്‍ മടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാര്‍ കശ്മീരിലേക്ക് പോകരുതെന്നാണ് ബ്രിട്ടന്റെ ഉത്തരവ്. പഹല്‍ഗാം,ഗുല്‍മാര്‍ഗ്, സോനാ മാര്‍ഗ്ഗ് എന്നിവിടങ്ങളിലേക്ക് പോകരുതെന്നും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

English summary
Troop deployment a security measure, no knowledge of change in constitutional provisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X