Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കും രാജ്‌നാഥ് സിങിനുമെതിരെ വിമർശനം, സൈനികന്റെ പോസ്റ്റ് വൈറൽ, പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍പിഎഫ് ജവാനായ പങ്കജ് മിശ്രയെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.സിആർപിഎഫ് ബറ്റാലിയൻ കമാൻഡർ ബി.ബെഹ്റയുടെ എഫ്ഐആറിന്റെ ‌ അടിസ്ഥാനത്തിലാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനുമെതിരെ അപകീർത്തിപരമായ പോസ്റ്റിട്ട സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സിആർപിഎഫ് ജവാൻ പങ്കജ് മിശ്രയെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. സിആർപിഎഫ് ബറ്റാലിയൻ കമാൻഡർ ബി.ബെഹ്റയുടെ എഫ്ഐആറിന്റെ ‌ അടിസ്ഥാനത്തിലാണ് മിശ്രയെ അറസ്റ്റ് ചെയ്തത്.

ബീഹാർ സ്വദേശിയായ പങ്കജ് മിശ്രയെയാണ് ആസാമിലെ ജോർഹട്ട് ജില്ലയിലെ ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

modi

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമേ സിആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും മിശ്ര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജവാന്മാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു മുൻപും സൈനിക ക്യാമ്പുകളിലെ ദുരനുഭവങ്ങൾ വ്യക്തമാക്കി സൈനികർ രംഗത്തെത്തിയിരുന്നു. അത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് സമാനസംഭവം പുറത്തു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+