Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലി ചോദിച്ച ആപ്പ് മന്ത്രിയുടെ സഹായി കുടുങ്ങി, വീഡിയോ കാണൂ...

ദില്ലി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തും എന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ എത്തിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ ഇപ്പോഴിതാ സ്വന്തം മന്ത്രിയുടെ വിശ്വസ്തനായ സഹായി കൈക്കൂലി ചോദിക്കുന്ന വീഡിയോ പുറത്തുവന്ന് നാണം കെട്ട് നില്‍ക്കുകയാണ് പാര്‍ട്ടി. കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗമായ ഇമ്രാന്‍ ഹുസൈന്റെ സഹായി കൈക്കൂലി ചോദിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്.

ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വടക്കന്‍ ദില്ലിയിലെ ബല്ലിമാരനില്‍ അനധികൃത നിര്‍മാണം നടത്തുന്നതിന് 30 ലക്ഷം രൂപ കൈക്കൂലി തരണമെന്നാണ് മന്ത്രിയുടെ സഹായി ആവശ്യപ്പെടുന്നത്. നല്ലത് പോലെ പണം കൊടുത്തിട്ടാണ് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് വരുന്നതെന്നും പറയുന്നത് വ്യക്തമായി കേള്‍ക്കാം...

ഒളിക്യാമറ ദൃശ്യങ്ങള്‍

ഒളിക്യാമറ ദൃശ്യങ്ങള്‍

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് ആം ആദ്മി പാര്‍ട്ടി മന്ത്രിക്കെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹുസൈന്റെ ഓഫീസിലുള്ള ഹമദ് എന്നയാളാണ് പണം ആവശ്യപ്പെട്ടത് എന്നാണ് മാക്കന്‍ പറയുന്നത്

രണ്ട് ഓഡിയോ ക്ലിപ്പുകളും

രണ്ട് ഓഡിയോ ക്ലിപ്പുകളും

വീഡിയോയ്ക്ക് പിന്നാലെ രണ്ട് ഓഡിയോ ക്ലിപ്പുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. മന്ത്രിയുടെ സഹോദരനും മുനിസിപ്പല്‍ കോര്‍പറേഷനിലെ എഞ്ചിനീയറും തമ്മില്‍ സംസാരിക്കുന്നതിന്റെ ശബ്ദശകലങ്ങളാണത്രെ ക്ലിപ്പുകളില്‍.

മന്ത്രി നിഷേധിച്ചു

മന്ത്രി നിഷേധിച്ചു

തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ് എന്നാണ് ഇമ്രാന്‍ ഹുസൈന്‍ പറയുന്നത്.

മാക്കന്‍ രാഷ്ട്രീയം വിടുമോ

മാക്കന്‍ രാഷ്ട്രീയം വിടുമോ

തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം എന്നാണ് ഇമ്രാന്‍ ഹുസൈന്‍ പറയുന്നത്. അല്ലാത്ത പക്ഷം മാക്കന്‍ അതിന് തയ്യാറാണോ എന്നും ഇദ്ദേഹം ചോദിച്ചു.

കെജ്രിവാള്‍ രാജിവെക്കണം

കെജ്രിവാള്‍ രാജിവെക്കണം

ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ ഒരംഗത്തിന് നേരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+