രാധേ മായുടെ സെക്‌സ് റാക്കറ്റിലേക്ക് ക്ഷണം കിട്ടിയതായി മോഡല്‍ ആര്‍ഷി ഖാന്‍!
വിവാദ ആള്‍ദൈവം രാധേ മായ്‌ക്കെതിരെ ആരോപണവുമായി മോഡലും നടിയുമായ ആര്‍ഷി ഖാന്‍ രംഗത്തെത്തി. രാധേ മാ ഒരു സെക്‌സ് റാക്കറ്റ് നടത്തുന്നുണ്ട് എന്നാണ് ആര്‍ഷി ഖാന്റെ ആരോപണം. ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ വേണ്ടി രാധേ മായുടെ ബിസിനസ് ഏജന്റ് തന്നെ സമീപിച്ചിരുന്നു എന്നും ഖാന്‍ പറഞ്ഞു.
രാധേ മായ്‌ക്കെതിരെ സമാനമായ പരാതിയുമായി നേരത്തെ നടി ഡോളി ബിന്ദ്രയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്ന ആര്‍ഷി ഖാനും വിവാദങ്ങള്‍ പുത്തരിയല്ല. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി ബന്ധപ്പെട്ട് ഈ ചൂടന്‍ മോഡല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്നുള്ള മോഡല്‍
ഭോപ്പാലിലാണ് ജനിച്ചതെങ്കിലും മുംബൈയാണ് വിവാദ നായികയായ ആര്‍ഷി ഖാന്റെ തട്ടകം. രാധേ മാ നടത്തുന്ന സെക്‌സ് റാക്കറ്റിലേക്ക് തനിക്ക് ക്ഷണം കിട്ടി എന്നാണ് ഖാന്‍ ഇപ്പോള്‍ പറയുന്നത്

പ്രൊഡ്യൂസറുടെ മുഖത്തടിച്ചു
അനാവശ്യമായി തന്നെ സ്പര്‍ശിച്ച ഒരു നിര്‍മാതാവിന്റെ കരണത്തടിച്ച ചരിത്രവും ആര്‍ഷി ഖാന് ഉണ്ട്. ലഖ്‌നൊവില്‍ വെച്ചായിരുന്നു ഭോജ്പൂരി നിര്‍മാതാവിനെ ഖാന്‍ അടിച്ചത്.

അഫ്രീദിക്കൊപ്പം ഡേറ്റിങ്
പാകിസ്താന്റെ ബും ബും അഫ്രീദിക്കൊപ്പം മോഡല്‍ ഡേറ്റിങിലാണ് എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

ജീവന് ഭീഷണിയുണ്ട്
രാധേ മായുടെ സംഘത്തില്‍ ചേരാന്‍ വിസമ്മതിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകള്‍ വരുന്നതായും ഇവര്‍ പറയുന്നു

പോലീസില്‍ പരാതി
രാധേ മായ്‌ക്കെതിരെ മുംബൈ പോലീസില്‍ മോഡല്‍ പരാതിയും നല്‍കി. ഇതാദ്യമായല്ല രാധേ മായ്‌ക്കെതിരെ പോലീസ് പരാതി ഉണ്ടാകുന്നത്.

ഇതേ ആരോപണം നേരത്തെയും
രാധേ മാ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയുമായി ടെലിവിഷന്‍ താരം ഡോളി ബിന്ദ്ര പോലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.

ആശ്രമമോ ഡാന്‍സ് ബാറോ
രാധേ മാ നടത്തുന്നത് ആശ്രമമാണോ അതോ ഡാന്‍സ് ബാറോ എന്ന് ചോദിച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന നേരത്തെ രംഗത്ത് വന്നിരുന്നു

പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇവിടെ
രാധേ മായുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിവാദങ്ങളെല്ലാം തുടങ്ങിയത്












Click it and Unblock the Notifications