കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി; ഇളയ മകൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു!!

Google Oneindia Malayalam News

പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വെച്ചു. ഇളയ സഹോദരനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുമതലക്കാരനുമായ തേജസ്വി യാദാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തേജ് പ്രതാപിന്റെ രാജിയെന്നാണ് സൂചന. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാത്തതിലുള്ള പ്രതിഷേധമാണ് രാജിയിൽ കലാശിച്ചത്.

<strong>4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!</strong>4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ തേജ് പ്രതാപ് യാദവ് വിവാഹ ബന്ധം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ലാലു കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ തേജ് പ്രതാപ് യാദവിന്റെ പുതിയ നീക്കം സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Lalu Prasad Yadav

ലാലു കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം ഒരിടവേളക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും തലപ്പൊക്കിയിരിക്കുകയാണ്. ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷപദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. ലാലുപ്രസാദ് യാദവ് ഇളയ മകനായ തേജസ്വി യാദവിനാണ് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ തേജ്പ്രതാപിന് അസന്തുഷ്ടി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
English summary
Trouble In Lalu Yadav Family, Elder Son Tej Pratap Yadav Resigns From Party Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X