കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ സീറ്റ് വിഭജനം കീറാമുട്ടി! കോണ്‍ഗ്രസ്-ദള്‍ സഖ്യത്തില്‍ തര്‍ക്കം മുറുകുന്നു

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-ദള്‍ സഖ്യം ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുമ്ടു റാവു, ഉപമുഖ്യമന്ത്രി ജി പരമേശ്വര, എന്നിവര്‍ സംസ്ഥാന ദള്‍ പ്രസിഡന്‍റ് എഎച്ച് വിശ്വനാഥനുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്ഡി ദേവഗൗഡയുമായും കൂടിക്കാഴ്ചച നടത്തി. വിജയ സാധ്യത മാത്രം കണക്കിലെടുത്താകും സീറ്റ് വിഭജനമെന്ന് നേതാക്കള്‍ പറയുന്നു.

jdscondisplay-15511831

സീറ്റ് വിഭജനത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര സര്‍വ്വേ നടത്തുമെന്ന് മുതിര്‍ന്ന ദള്‍ നേതാവ് പറഞ്ഞു. അതേസമയം സീറ്റ് വിഭജനം നീളുന്നത് കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് തിരിച്ചടിയാകുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

10-12 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ദള്‍. മാണ്ഡ്യ, തുംകുരു, ഹസന്‍, ഷിവമോഗ, മൈസൂര്‍,റെയ്ച്ചൂര്‍. വിജയപുര, ബെംഗളൂരു നോര്‍ത്ത് എന്നീ മണ്ഡലങ്ങളാണ് ദള്‍ ആവശ്യപ്പെടുന്നത്. ഇതെല്ലാം ജെഡിഎസിന്‍റെ ശക്തി കേന്ദ്രങ്ങളാണ്. അതേസമയം ആറ് സീറ്റുകള്‍ വരെയെ നല്‍കാന്‍ കഴിയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നിലപാട്. മൈസൂരില്‍ പ്രബല ശക്തികളായ ദളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വരും ദിവസം സഖ്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

English summary
Trouble in Karnataka alliance over seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X