• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാറ്റ് വിവാദത്തിൽപ്പെട്ട് അർണബ് ഗോസ്വാമി: സ്ക്രീൻഷോട്ടുകൾ പുറത്ത്, ട്രായ് പദ്ധതി ബിജെപിയ്ക്ക് തിരിച്ചടിയെന്ന്

മുംബൈ: ചാനൽ റേറ്റിംഗ് വിവാദങ്ങൾക്കിടെ റിപ്പബ്ലിക് ടിവി ഉടമ അർണാബ് ഗോസ്വാമി ശ്രമിച്ചെന്ന തരത്തിലുള്ള വാട്സ്ആപ്പ് ചാറ്റ് പ്രചരിക്കുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരാണ് അർണബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസർച്ച് കൌൺസിലിന്റെ മുൻ സിഇഒ പാർഥോ ദാസുമായുമായി നടത്തിയതെന്ന് പറയപ്പെടുന്ന ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇവയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി മുല്ലപ്പള്ളി? കൊടുവള്ളിയില്‍ കാലിടറുമോ... ചരിത്രം ആവര്‍ത്തിച്ചാൽ ഇടതിന് ജയമുറപ്പ്

500 പേജ് ചാറ്റുകൾ

500 പേജ് ചാറ്റുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ അർണബ് ഗോസ്വാമിക്കുള്ള ബന്ധവും ദല്ലാളുമായി നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള സൂചനകളും പ്രസ്തുത ചാറ്റിലുണ്ട്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചാറ്റുകൾ മാത്രം 500 പേജ് വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം റേറ്റിംഗ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പാർത്ഥോ ദാസ് ജയിലിൽ കഴിഞ്ഞുവരികയാണ്.

ടിആർപി അട്ടിമറി

ടിആർപി അട്ടിമറി

സെറ്റ് ടോപ്പ് ബോക്സുകളിൽ പ്രത്യേകം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് ചാനലുകളുടെ റേറ്റിംഗ് കൃത്യമായി എടുക്കാനുള്ള ട്രയിയുടെ പദ്ധതി അട്ടിമറിയിക്കണമെന്നാണ് അർണബ് ഗോസ്വാമിയോട് ദാസ് അഭ്യർത്ഥിക്കുന്നത്. ട്രായിയുടെ പദ്ധതി നടപ്പിലായാൽ റിപ്പബ്ലിക്ക് ചാനലിനൊപ്പം ബിജെപിക്കും തിരിച്ചടിയാവുമെന്നാണ് പറയുന്നത്.

വിവരങ്ങൾ കൈമാറി

വിവരങ്ങൾ കൈമാറി

2017 ജൂലൈയിൽ ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ ഗോസ്വാമിയ്ക്ക് പാർത്ഥോ നിർണ്ണായ ടിആർപി റേറ്റിംഗ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചതായി കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്ക് ടിവിയുടെ രണ്ട് ചാനലുകൾക്കായി ന്യൂസ് ചാനലുകൾക്കായി ഉയർന്ന ടിആർപി കാണിക്കുന്നതിന് പാർത്ഥോ ദാസ് ഗുപ്തയ്ക്ക് പണം നൽകിയെന്ന് മുംബൈ പോലീസ് വാദിക്കുന്നു.

 ദാസ് ജയിലിൽ

ദാസ് ജയിലിൽ

ടിആർപി റേറ്റിംഗിൽ തിരിമറി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തിൽ 12 പ്രതികളുടേയും ആറ് ചാനലുകളുടേയും പേരുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ കേസിലാണ് പാർത്ഥോ ദാസ് അറസ്റ്റിലായിട്ടുള്ളത്. ഇതിന് പുറമേ റിപ്പബ്ലിക്ക് മീഡിയ നെറ്റ് വർക്ക് സിഇഒ വികാസ് ഖഞ്ചദാനി, മുൻ ബാർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോമിൽ രാംഗരിയ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇരുവർക്കും ജാമ്യം നൽകിയെങ്കിലും പാർത്ഥോ ദാസിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതോടെ ഗുപ്ത ബോംബെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജാമ്യഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

 ദാസിനെതിരെ ആരോപണം

ദാസിനെതിരെ ആരോപണം

റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള ചില ടെലിവിഷൻ ചാനലുകൾ തങ്ങളുടെ ടിആർപി റേറ്റുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിവാണ് ബാർക്ക് ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി പരാതി നൽകിയിരുന്നു. ഇതോടെയാണ് ടിആർപി അഴിമതി പുറത്തുവരുന്നത്. ടിആർപി റേറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിനും റിപ്പബ്ലിക് ടിവിയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിനും ദാസ് ഗുപ്ത തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുിട്ടുണ്ടെന്നാണ് മുംബൈ പോലീസ് നൽകുന്ന വിവരം.

cmsvideo
  ഒടുവിൽ അർണബിന്റെ മാപ്പോട് മാപ്പ് പറച്ചിൽ | Oneindia Malayalam

  English summary
  TRP Scam: WhatsApp Chat Between Arnab Goswami And former BARC CEO goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X