കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷനും ശരിവെച്ചു; തെലുങ്കാനയില്‍ കെസിആറിന് കനത്ത തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
തെലുങ്കാനയില്‍ KCRന്റെ പ്ലാൻ പൊളിഞ്ഞു! | Oneindia Malayalam

ഹൈദരാബാദ്: ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ടായിരുന്നു കെ ചന്ദ്രശേഖര്‍ റാവു കാലാവധി പൂര്‍ത്തിയാവന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ തെലുങ്കാന നിയമസഭ പിരിച്ചു വിട്ടത്. ഈ വര്‍ഷം അവസാനം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

<strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം</strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും ഇല്ലാത്ത സംസ്ഥാനത്ത് ടിആര്‍എസിന് കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായിരുന്നു. എന്നാല്‍ ടിഡിപി, സിപിഐ എന്നീ കക്ഷീകളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് അതിശക്തമായി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ ടിആര്‍എസില്‍ നിന്ന് കൈവിട്ട് പോകുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മഷന്റെ തീരുമാനം ടിആര്‍എസിന് ഇരുട്ടടിയായിരിക്കുന്നത്.

നിയമസഭ പിരിച്ചുവിട്ടു

നിയമസഭ പിരിച്ചുവിട്ടു

നിയമസഭ പിരിച്ചുവിട്ടാല്‍ കുറച്ചുനാളെങ്കിലും സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രിയായി താന്‍ തന്നെ തുടരേണ്ടി വരുമെന്ന് ചന്ദ്രശേഖര്‍ റാവു കണക്ക് കൂട്ടിയിരുന്നു. അത് യാതാര്‍ത്ഥ്യമാവുകയും ചെയ്തു. ഈ സമയത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

നിലവിലെ പെരുമാറ്റ ചട്ടത്തില്‍

നിലവിലെ പെരുമാറ്റ ചട്ടത്തില്‍

എന്നാല്‍ ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവിലെ പെരുമാറ്റ ചട്ടത്തില്‍ തിരുത്തുവരുത്തുന്നത്. തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍, കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചു വിടുമ്പോള്‍ മുതല്‍ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചത്. ഇതോടെ, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ കാവല്‍ മന്ത്രിസഭയ്ക്കോ കേന്ദ്ര സര്‍ക്കാറിനോ പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല.

തീരുമാനം ആദ്യം ബാധിക്കുന്നത്

തീരുമാനം ആദ്യം ബാധിക്കുന്നത്

ഫലത്തില്‍ ഈ തീരുമാനം ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ ആണ്. പെരുമാറ്റ ചട്ടത്തില്‍ മാറ്റങ്ങല്‍ വരുത്തുമ്പോഴുണ്ടാകുന്ന നിയമപ്രശ്നങ്ങളെ നേരിടാനം കമ്മീഷന്‍ നടപടിയെടുത്തെന്നാണ് വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ തീരുമാനം.

കാവല്‍ സര്‍ക്കാര്‍

കാവല്‍ സര്‍ക്കാര്‍

ഇതോടെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെസിആര്‍ പ്രഖ്യാപിക്കാനിരുന്ന പല പദ്ധതികളും തടസ്സപ്പെട്ടു. ചില പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ ഇളവ് നല്‍കുമെന്ന് കാവല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു ആനൂകൂല്യവും ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുക്കയാണ് കമ്മീഷനിപ്പോള്‍.

സാരി വിതരണം

സാരി വിതരണം

സംസ്ഥാന ഉത്സവമായ ബത്കമ്മയോടനുബന്ധിച്ച് സൗജന്യമായി സാരി വിതരണം ചെയ്യുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുന്നത്. സംസ്ഥാന ഉത്സവമായ ബത്മകമ്മയോടനുബന്ധിച്ച് സൗജന്യമായി സാരി വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

25 മുതല്‍

25 മുതല്‍

മന്ത്രിസഭ പിരിച്ചുവിട്ട് കെസിആറിന്റെ നേതൃത്വത്തില്‍ കാവല്‍ സര്‍ക്കാര്‍ തുടരുന്ന സംസ്ഥാനത്ത് കഴിഞ്ഞ മാസം 25 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

അനുവദിക്കണോ വേണ്ടയോ

അനുവദിക്കണോ വേണ്ടയോ

ഇതിനാല്‍ ഒരാഴ്ച്ചക്കുള്ളില്‍ നടത്താന്‍ തീരുമാനിച്ച സാരിവിതരണം അനുവദിക്കണോ വേണ്ടയോ എന്നറിയാന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് ക്മ്മീഷന്റെ നിര്‍ദ്ദേശം തേടിയിരുന്നു.

ബത്കമ്മ ഉത്സവം

ബത്കമ്മ ഉത്സവം

കഴിഞ്ഞ ബത്കമ്മ ഉത്സവകാലത്തും കെസിആര്‍ സര്‍ക്കാര്‍ സൗജന്യമായി സാരികള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ചിലസ്ഥലങ്ങളില്‍ നിലവാരം കുറഞ്ഞ സാരികള്‍ വിതരണം ചെയ്തതതായി പരാതിയുണ്ടായിരുന്നു.

ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സാരികള്‍

ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സാരികള്‍

ഇക്കുറി ഇത്തരം പരാതി ഉയരാതിരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സാരികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു. സാരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞപ്പോള്‍ റൈത്തുബന്ധു ചെക്കുകളുടെ വിതരണവും തടസ്സപ്പെടുമോ എന്ന അനിശ്ചതത്വത്തിലാണ് സര്‍ക്കാര്‍.

റൈത്തുബന്ധു സ്‌കീം

റൈത്തുബന്ധു സ്‌കീം

തെലുങ്കാനയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും അവരുടെ ഓരോ ഏക്കറിനും കൃഷിച്ചെലവിനായി 4000 രൂപ വീതം ലഭിക്കുന്നതായിരുന്നു റൈത്തുബന്ധു സ്‌കീം. ഈ പദ്ധതി നിലവിലുള്ള ഒരു പദ്ധതിയാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും കെസിആര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ടീആര്‍എസിന് തിരിച്ചടിയാവുമ്പോള്‍ കോണ്‍ഗ്രസ് അനുകൂലമായാണ് കാണുന്നത്. സാരി വിതരണം തടയണമെന്ന് കോണ്‍ഗ്രസ്സും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതി തുടരണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനും ഉള്ളത്.

തിരഞ്ഞെടുപ്പ് സഖ്യം

തിരഞ്ഞെടുപ്പ് സഖ്യം

സിപിഐ, ടിഡിപി എന്നീപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണമാറ്റം എന്ന സൂചന ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസ് എംഎല്‍എമാരടക്കമുള്ള നിരവധി നേതാക്കാളാണ് കോണ്‍ഗ്രസ്സില്‍ എത്തിയത്.

English summary
EC says no to Bathukamma saree distribution in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X