മുഖ്യമന്ത്രിക്കുവേണ്ടി അമ്പലം പണിഞ്ഞു; പൂജയും തുടങ്ങി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനുവേണ്ടി അമ്പലം നിര്‍മിച്ച ഒരു ടിആര്‍എസ് നേതാവ് വാര്‍ത്തകളില്‍ സ്ഥാനം നേടി. ആദിലബാദ് ജില്ലയിലെ ദണ്ഡേപള്ളി എന്ന സ്ഥലത്തെ പ്രാദേശിക നേതാവ് ഗുണ്ട രവീന്ദ്രനാണ് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടുമുള്ള തന്റെ സ്‌നേഹം അമ്പലം പണിത് പ്രകടമാക്കിയത്.
അമ്പലം പണിതും പ്രതിമ നിര്‍മിച്ചതുമെല്ലാം രവീന്ദ്രന്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഉള്ള പണം ഉപയോഗിച്ചാണ്. ഒരുലക്ഷം രൂപ ചെലവഴിച്ചാണ് അമ്പലത്തിലെ വിഗ്രഹം പണിതിരിക്കുന്നത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍ അമ്പലം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രവീന്ദ്രനും ഭാര്യയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിന് മുതിര്‍ന്ന നേതാക്കളെ സ്ഥലത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.

പ്രതിമയ്ക്ക് മുകളില്‍ പാല്‍ ഒഴിക്കുകയും ചന്ദ്രശേഖര റാവുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വചനങ്ങള്‍ ഉരുവിടുകയും ചെയ്തു. ടിആര്‍എസ് കൊടിയുടെ നിറമായ പിങ്ക് നിറം പൂശിയ സ്വന്തം വീടിന്റെ ചുമരില്‍ പാര്‍ട്ടി മുദ്രാവാക്യവും രവീന്ദ്രന്‍ എഴുതിവെച്ചിട്ടുണ്ട്. വീടിന് മുന്നിലായാണ് അമ്പലം നിര്‍മിച്ചിരിക്കുന്നത്.
കഴുത്തിലെ സ്വര്‍ണമാലയുടെ ലോക്കറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രമാണ് രവീന്ദ്രന്‍ അണിഞ്ഞിരിക്കുന്നത്. അങ്ങിനെ അടിമുടി ചന്ദ്രശേഖര റാവുവിന്റെ ഭക്തനായി മാറിയ രവീന്ദ്രന്‍ മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡ് അടുത്തിടെ കരസ്ഥമാക്കിയിരുന്നു.












Click it and Unblock the Notifications