കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകൾ കട്ടിക്കൊണ്ടുപോയ ടിആർഎസ് നേതാവ് മരിച്ച നിലയിൽ; പോലീസ് ഇൻഫോർമറെന്ന് ആരോപണം

Google Oneindia Malayalam News

ഹൈദാബാദ്: മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാവോവാദികൾ തട്ടിക്കൊണ്ടുപോയ ടിആർഎസ് നേതാവ് മരിച്ച നലിയിൽ. ദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. പോലീസിന് മാവോയിസ്റ്റുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതിന്റെ പേരിലാണ് ശ്രീനിവാസ റാവുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

<strong>യൂണിവേഴ്സിറ്റി കോളേജ് വിഷയം; 5 പേരെ എസ്എഫ്ഐ സസ്പെന്റ് ചെയ്തു, 6 പേർക്കെതിരെ വധശ്രമത്തിന് കേസ്!</strong>യൂണിവേഴ്സിറ്റി കോളേജ് വിഷയം; 5 പേരെ എസ്എഫ്ഐ സസ്പെന്റ് ചെയ്തു, 6 പേർക്കെതിരെ വധശ്രമത്തിന് കേസ്!

യെരമ്പാടു - പുട്ടപാടു റോഡില്‍വെച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് മാവോയിസ്റ്റുകൾ ടിആർഎസ് നേതാവിനെ തട്ടിക്കൊണ്ടുപോയത്. പോലീസിന് വിവിരം നൽകുന്നയാളായതിനാലാണ് റാവുവിനെ വധിച്ചതെന്ന് എഴുതിയ കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.

Chhattisgarh

റാവുവിനെ കാണാതായ വിവരം ലഭിച്ച ഉടൻ പ്രദേശങ്ങളിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മെയിൽ ഒരു നാട്ടുകാരനെ മാവോയിസ്റ്റ് തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ സുരക്ഷിതമായി അദ്ദേഹം തിരിച്ചെത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

പതിനഞ്ചോളം വരുന്ന ആയുധധാരികൾ വീട്ടിൽ അധിക്രമിച്ച് കടന്ന് റാവുവിനെ വലിച്ചിഴച്ച് കൊണ്ടുപോയെന്ന് റാവുവിന്റഎ ഭാര്യ ദുർഗ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടാൻ ശ്രമിച്ചിരുന്നു. എന്നാൽ തോക്ക് ചൂണ്ടി വീട്ടിൽ നിന്നും റാവുവിന് കൊണ്ടു പോകുകയായിരുന്നെന്നും അവർ പറഞ്ഞു. അതേസമയം റാവു ഒരു പോലീസ് ഇൻഫോർമർ അല്ലായിരുന്നെന്നും, അദ്ദേഹം നല്ലൊരു കർഷകനായിരുന്നെന്നും പോലീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായി പറയാൻ കഴിയൂവെന്ന് എഎസ്പി രാജേഷ് ചന്ദ്ര വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് യെരമ്പാടു - പുട്ടപാടു മേഖലയിൽ മതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചെതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
TRS Leader Found Dead in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X