തെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണം
ഹൈദരാബാദ്: ദസറയോട് അനുബന്ധിച്ച് ടി ആര്‍ എസ് നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. കെ ചന്ദ്രശേഖര്‍ റാവു ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് രാജനാല ശ്രീഹരി മദ്യക്കുപ്പികളും ചിക്കനും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. ഈസ്റ്റ്് വാറങ്കല്‍ മണ്ഡലത്തില്‍ നിന്നുള്ള ചുമട്ടുതൊഴിലാളികള്‍ക്കാണ് ഒരോ കുപ്പി മദ്യവും കോഴികളെയും വിതരണം ചെയ്യുന്നത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെയും പാര്‍ട്ടി നേതാവ് കെ ടി രാമറാവുവിന്റെയും മാലയിട്ട കട്ടൗട്ടുകള്‍ക്ക് അരികില്‍ നിന്നാണ് മദ്യവും കോഴിയും വിതരണം ചെയ്തത്. 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് ഇതിന് വേണ്ടി എത്തിച്ചത്. കെ സി ആര്‍ ദേശീയ പാര്‍ട്ട്ി അധ്യക്ഷനാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് രാജനാല ശ്രീഹരി പറഞ്ഞു.

കെ സി ആര്‍ പ്രധാനമന്ത്രിയാകാനും കെ ടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ബുധനാഴ്ച കെ ചന്ദ്രശേഖര്‍ റാവു തന്റെ ദേശീയ പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചേക്കും. തെലങ്കാന ഭവനില്‍ നടക്കുന്ന ടി ആര്‍ എസ് നേതാക്കളുടെ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

ദേശീയ പാര്‍ട്ടിയ പ്രഖ്യാപിക്കുന്നതോടെ കെ സി ആര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. തെലങ്കാന രാഷ്ട്രീയ സമിതിയെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള ദേശീയ പാര്‍ട്ടി പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. ദില്ലിയില്‍ ഒക്ടോബര്‍ ഒമ്പതിന് പൊതു സമ്മേളനം നടത്താനും പദ്ധതിയുണ്ട്.












Click it and Unblock the Notifications