നിർണായക കരുനീക്കങ്ങൾ; ബിജെപി ബന്ധം വിട്ട് കോൺഗ്രസിനോട് ചങ്ങാത്തം കൂടാൻ കെസിആർ?
ദില്ലി; പാർലമെന്റിലെ ശൈത്യകാല സമ്മേളനനത്തിനിടെ കഴിഞ്ഞ ദിവസം കോൺഗ്രസ് വിളിച്ച് ചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ തെലങ്കാന രാഷ്ട്രീയ സമിതി അംഗങ്ങൾ പങ്കെടുത്തതാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ചാ വിഷയം. 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പ്രതിരോധിക്കാന്‍ വേണ്ടി ചേര്‍ന്ന യോഗത്തിലായിരുന്നു ടിആർഎസ് പ്രതിനിധികൾ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെ നേരിടാനുള്ള തന്ത്രം മെനയുന്നതിന് ചേർന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലും ടിആർഎസ് പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
'നസ്രിയയുടെ ക്യൂട്ട്നെസ് ഒന്നും അങ്ങനെ പൊയ്പോകൂല'; പുതിയ ഡോൾ ലുക്ക് വൈറൽ
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും ഉൾപ്പെടെ പലപ്പോഴായി ബി ജെ പി അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്ന ടി ആർ എസിന്റെ ഇപ്പോഴത്തെ നീക്കം ഏറെ ആകാംഷയോടെയാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

രാജ്യസഭ അംഗം കേശവ റാവു ഉൾപ്പടെയുള്ള ഏഴ് എംപിമാരായിരുന്നു പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസ് യോഗത്തിലല്ല മറിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തങ്ങൾ പങ്കെടുത്തതെന്നാണ് യോഗത്തിന്റെ ഭാഗമായതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കേശവ റാവുവിന്റെ പ്രതികരണം. എന്നാൽ ബിജെപിയെ നേരിടാൻ ടി ആർ എസ് കോൺഗ്രസുമായി അടുക്കുകയാണെന്നതിന് വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ പാർട്ടിയുടെ നീക്കങ്ങൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിലും ബി ജെ പിക്കെതിരെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നുവെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നെല്‍വിളകള്‍ സംഭരിക്കുമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷരെ കബളിപ്പിച്ചുവെന്നായിരുന്നു റാവു ആഞ്ഞടിച്ചത്. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും തെലങ്കാനയിലെ കര്‍ഷകരെ വഞ്ചിക്കാനോ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തെലങ്കാനയിലെ ബി ജെ പി വളർച്ചയാണ് ടി ആർ എിനേയും മാറി ചിന്തിക്കാൻ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംസ്ഥാനം തെലങ്കാന തന്നെ. ടിആർഎസിന്റെ മുഖ്യ ശത്രുവായിരുന്ന കോൺഗ്രസിന് ഇപ്പോൾ സംസ്ഥാനത്ത് വലിയ സ്വാധീനമില്ല. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു ഡസൻ എംഎൽഎമാർ കോൺഗ്രസിൽ നിന്നും രാജിവെച്ച് ടിആർഎസിൽ ചേർന്നിരുന്നു. ഇപ്പോൾ പാർട്ടിക്ക് ആറ് എംഎൽഎമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്. എന്നാൽ കോൺഗ്രസിന്റെ തകർച്ച മുതലെടുത്ത് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയാകാനുള്ള ശ്രമത്തിലാണ് ബിജെപി.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റം കാഴ്ച വെച്ച ബി ജെ പി തങ്ങളുടെ സ്വാധീനം പടിപടിയായി വർധിപ്പിക്കുന്ന കാഴ്ചയായിരുന്നു ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഹുസുറാബാദ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ടി ആർ എസ് മന്ത്രിസഭയിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന എടാല രാജേന്ദറാിരുന്നു ഉപതിരഞ്ഞെടുപ്പിൽ ടിആർഎസിനെ നിലംപരിശാക്കിയത്.

ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി സ്വപ്നം
നേരത്തേ ബിജെപി-കോൺഗ്രസ് ബദൽ സഖ്യത്തിന് ശക്തമായ ശ്രമങ്ങൾ നടത്തിയ നേതാവായിരുന്നു ചന്ദ്രശേഖര റാവു. പ്രധാനമന്ത്രി പദമായിരുന്നു റാവുവിന്റെ ലക്ഷ്യം. ഇതിനായി 2019 ൽ തൃണമൂൽ നേതാവ് മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായെല്ലാം റാവു നിരവധി തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ നീക്കങ്ങൾ വിജയിച്ചില്ല.

സംസ്ഥാനത്ത് നിലവിൽ കോൺഗ്രസ് ആണ് തങ്ങളുടെ മുഖ്യശത്രുവെന്ന് റാവു ആവർത്തിക്കുമ്പോഴും ബി ജെപിയുടെ വളർച്ച റാവുവിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ ഇതിന്റെ കൂടി ഭാഗമാകാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത് കൊണ്ട് മാത്രം ടിആർഎസ് നിലപാട് സംബന്ധിച്ച് അത്തരത്തിലൊരു നിഗമനത്തിലെത്തുക സാധ്യതമല്ലെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നെല്ല് സംഭരണം പോലെ സംസ്ഥാനത്തെ ബാധിക്കുന്നൊരു സുപ്രധാന വിഷയം ആയതിനാലാകാം റാവുവിന്റെ ഇപ്പോഴത്തെ ബിജെപിക്കെതിരായ ചുവട് വെപ്പെന്നും അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും കോൺഗ്രസിനെ മുഖ്യശത്രുവാക്കി നിലനിർത്തിക്കൊണ്ടുള്ളതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications