കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ കമല: ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ശബ്ദരേഖ തെളിവ് പുറത്തുവിട്ട് ടിആര്‍എസ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ കമലുമായി ബന്ധപ്പെട്ട ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതാണെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. തുഷാര്‍ വെള്ളാപ്പള്ളി എജന്റുമായി സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ടി ആര്‍ എസ് എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ട്. കൂടാതെ ബി എല്‍ സന്തോഷുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

1

തെലങ്കാന മാത്രമല്ല, 3 സംസ്ഥാനങ്ങളില്‍ കൂടി ഓപ്പറേഷന്‍ കമല; ജഡ്ജിമാര്‍ക്ക് തെളിവ് നല്‍കാന്‍ കെസിആര്‍തെലങ്കാന മാത്രമല്ല, 3 സംസ്ഥാനങ്ങളില്‍ കൂടി ഓപ്പറേഷന്‍ കമല; ജഡ്ജിമാര്‍ക്ക് തെളിവ് നല്‍കാന്‍ കെസിആര്‍

തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാല് ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഹൈദരാബാദില്‍ അറസ്റ്റിലായ നാല് പേര്‍ തെലങ്കാനയിലേതുള്‍പ്പടെ നാല് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

2

ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്. എം എല്‍ എമാരുമായി രണ്ട് ദിവസത്തിനകം ഡീല്‍ ഉറപ്പിക്കാമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്. താന്‍ അമിത് ഷായ്‌ക്കൊപ്പം ഗുജറാത്തിലുണ്ടെന്നും ഡീല്‍ ഉറപ്പിക്കാമെന്നും തുഷാര്‍ ടി ആര്‍ എസ് എം എല്‍ എമാരോട് പറയുന്നുണ്ട്. അതിന് മുമ്പ് നമുക്ക് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാര്‍ പറയുന്നു.

3

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ ഓഫീസില്‍ കൊണ്ടുവരാമോ; വന്നാല്‍ സംഭവിക്കുന്നത്, സര്‍ക്കുലര്‍ ഇങ്ങനെസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ ഓഫീസില്‍ കൊണ്ടുവരാമോ; വന്നാല്‍ സംഭവിക്കുന്നത്, സര്‍ക്കുലര്‍ ഇങ്ങനെ

എന്നാല്‍ കെ സി ആറിന്റെ ആരോപണം തുഷാര്‍ വെള്ളാപ്പള്ളിയും ബി ജെ പിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. ടി ആര്‍ എസ് വിലയ്‌ക്കെടുത്ത ഏജന്റുമാരെന്ന് കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പുറത്ത് വിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ടി ആര്‍ എസ് ഹാജരാക്കട്ടെയെന്നും വെല്ലുവിളിച്ചിരുന്നു.

4

എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചന്ദ്രശേഖര റാവു. തെലങ്കാന ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

5

എന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനംഎന്തൊരു ഐക്യൂ..! സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന 11 കാരന് 9-ാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം

സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഹീനമായ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നതായും കെ സി ആര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മിണ്ടാതിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
TRS released more evidence in Operation Kamala against Thushar Vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X