കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് തരംഗം.... തെലങ്കാനയില്‍ തൂത്തുവാരി, കോണ്‍ഗ്രസിന് തകര്‍ച്ച

Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി മറികടക്കാന്‍ തെലങ്കാനയില്‍ ഇറങ്ങിയ കോണ്‍ഗ്രസിന് വീണ്ടും തകര്‍ച്ച. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. ഭൂരിഭാഗം സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കി. രണ്ടാം ഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് നടന്നത്. 4135 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2608 പഞ്ചായത്തുകളില്‍ ടിആര്‍എസ്സ് മികച്ച പ്രകടനമാണ് നടത്തിയത്. വന്‍ വിജയമാണ് പാര്‍ട്ടി നേടിയത്. കോണ്‍ഗ്രസിന്റെ 833 സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയിക്കാന്‍ സാധിച്ചത്. അതേസമയം ഒറ്റയ്ക്ക് മത്സരിച്ച ടിഡിപി 39 സീറ്റില്‍ ഒതുങ്ങി.

1

കോണ്‍ഗ്രസ് വലിയ മുന്നേറ്റത്തിനാണ് തെലങ്കാനയില്‍ ശ്രമിച്ചത്. പക്ഷേ പോരാട്ടം വെറുതെയാവുകയായിരുന്നു. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികള്‍ 37 പഞ്ചായത്തുകളിലും സിഎംഐ 13, സിപിഎം 24 പഞ്ചായത്തുകളിലും വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. 560 പഞ്ചായത്തുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ 5234 സീറ്റുകളാണ് ടിആര്‍എസ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 1691 പഞ്ചായത്തിലും വിജയിച്ചു. മേദക്, നല്‍ഗൊണ്ഡ, സിര്‍സില, സിദ്ധിപ്പേട്ട്, വാറങ്കല്‍ എന്നീ നിര്‍ണായക പഞ്ചായത്തുകളില്‍ ടിആര്‍എസ് തേരോട്ടമാണ് നടത്തിയത്. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!

ബിജെപി സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ പ്രതികരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍!ബിജെപി സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ പ്രതികരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍!

English summary
trs sweeps second phase of panchayat elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X