തെലങ്കാനയില്‍ ടിആര്‍എസ് വീഴും; 2023 ല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് മല്ലു രവി
ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മല്ലു രവി. കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരായി സംസ്ഥാനത്ത് ജനവികാരം ശക്തമാണ്. 2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുമെന്നും തെലങ്കാന പി സി സി വൈസ് പ്രസിഡന്‍റ് കൂടിയായ മല്ലു രവി പറഞ്ഞു.
ഇന്നും ടി പി ആർ 13 ന് മുകളിൽ; 20,367 പേര്‍ക്ക് കൂടി കൊവിഡ്.. ചികിത്സയിലുള്ളവര്‍ 1,78,166 പേർ
സംസ്ഥാനത്തെ ഗോത്രവർഗക്കാരുടെയും ദലിതരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും അവരുടെ വികസനത്തിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനായി 'ഗിരിജന ആത്മഗുരവ ധീന്ദോര' എന്ന പേരില്‍ ഓഗസ്റ്റ് 9 മുതൽ പ്രത്യേക പ്രചരണ പരിപാടി ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് ദളിതര്‍ക്കും ആദിവാസികള്‍ക്കും നൽകിയ നിരവധി വാഗ്ദാനങ്ങൾ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ലംഘിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

സംസ്ഥാന വികസനത്തിനും ആദിവാസികൾക്കും ദലിതർക്കുമായി വ്യത്യസ്ത പദ്ധതികൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി കെസിആർ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രി ഇപ്പോൾ ദലിതർക്ക് 10 ലക്ഷം രൂപ നൽകാനുള്ള ഒരു സംരംഭം ആരംഭിച്ചു, അതും ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ഹുസുറാബാദ് മണ്ഡലത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ്. ഈ പദ്ധതി ഒരു നിയോജക മണ്ഡലത്തിൽ മാത്രമായി പരിമിതപ്പെടുത്തരുത്. സംസ്ഥാനത്ത മുഴുവന്‍ ദളിത് വിഭാഗത്തേയും ഈ പദ്ധതിക്ക് കീഴില്‍ കൊണ്ട് വരണം.
പൊതുജനങ്ങള്‍ മാത്രമല്ല, ടി ആര്‍ എസ് പ്രവര്‍ത്തകരും കെ ചന്ദ്രശേഖര റാവുവിന് എതിരായി ചിന്തിക്കുന്നു. സമീപകാലത്ത് ടിആര്‍എസില്‍ നിന്നും വലിയ ഒഴുക്കാണ് കോണ്‍ഗ്രസിലേക്ക് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ അത് വര്‍ധിക്കുമെന്നും മല്ലു രവി കൂട്ടിച്ചേര്‍ത്തു.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications