കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനും

Google Oneindia Malayalam News

Recommended Video

cmsvideo
BJPയും കോണ്‍ഗ്രസും KCRനും ജഗനും പിന്നാലെ

ദില്ലി: വ്യാഴാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമാകുക പ്രാദേശിക കക്ഷികളുടെ നിലപാടാകും എന്നാണ് നിഗമനം. പ്രാദേശിക കക്ഷികള്‍ ഇപ്പോള്‍ തന്നെ സഖ്യസാധ്യതകള്‍ ആരായാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു പക്ഷത്തും നിലയുറപ്പിക്കാതെ മാറി നില്‍ക്കുന്ന രണ്ടു കക്ഷികളുണ്ട്. അവരാണ് യഥാര്‍ഥ താരങ്ങളാകുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആന്ധ്രപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എന്നിവരാണ് ഈ രണ്ടു പാര്‍ട്ടികള്‍. ഇവര്‍ ഇതുവരെ കോണ്‍ഗ്രസിനൊപ്പമോ ബിജെപിക്കൊപ്പമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണി രൂപീകരണത്തിന് ശ്രമം നടത്തിയെങ്കിലും പൊളിഞ്ഞു. ഇതോടെ അദ്ദേഹവും മൗനത്തിലാണ്. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ക്ക് ഭരിക്കാമെന്നതാണ് അവസ്ഥ. വിശദാംശങ്ങള്‍.....

22 പ്രതിപക്ഷ പാര്‍ട്ടികള്‍

22 പ്രതിപക്ഷ പാര്‍ട്ടികള്‍

22 പ്രതിപക്ഷ പാര്‍ട്ടികളാണ് ചൊവ്വാഴ്ച ദില്ലിയില്‍ യോഗം ചേര്‍ന്നതും വോട്ടിങ് മെഷീനെതിരെ രംഗത്തുവന്നതും. ഇവര്‍ക്കിടയില്‍ ഏറെ കാലമായി ഐക്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സഖ്യത്തിലോ ബിജെപിക്കൊപ്പമോ നിലയുറപ്പിക്കാത്തവരാണ് ടിആര്‍എസ്സും വൈഎസ്ആര്‍ കോണ്‍ഗ്രസും.

ഫെഡറല്‍ നീക്കം പാളി

ഫെഡറല്‍ നീക്കം പാളി

ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള നീക്കം കെസിആര്‍ നടത്തിയിരുന്നു. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഫലം കണ്ടില്ല.

ഇരുവരും തൂത്തുവാരുമെന്ന് ഫലങ്ങള്‍

ഇരുവരും തൂത്തുവാരുമെന്ന് ഫലങ്ങള്‍

കെസിആറും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും വളരെ അടുപ്പത്തിലാണ്. ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ടിആര്‍എസ് പിന്തുണ നല്‍കിയിരുന്നു. ഇരുപാര്‍ട്ടികളും ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ കീഴടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

 മൊത്തം 42 സീറ്റുകള്‍

മൊത്തം 42 സീറ്റുകള്‍

ആന്ധ്രയില്‍ 25, തെലങ്കാനയില്‍ 17 ലോക്‌സഭാ സീറ്റുകളാണുള്ളത്. എന്‍ഡിഎയും യുപിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഇരുപാര്‍ട്ടികളുടെയും പിന്തുണ തേടാന്‍ സാധ്യത കൂടുതലാണ്. ബിജെപിയും കോണ്‍ഗ്രസും ഇവരുമായി ബന്ധപ്പെടാന്‍ ശ്രമം തുടങ്ങുകയും ചെയ്തു.

 ഫോണെടുക്കാതെ ജഗന്‍

ഫോണെടുക്കാതെ ജഗന്‍

യുപിഎയ്ക്ക് വേണ്ടി കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ജഗനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തീരുമാനിക്കാമെന്നാണ് ജഗന്‍ പറഞ്ഞതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

പ്രധാന പദവികള്‍ ആവശ്യപ്പെട്ടേക്കും

പ്രധാന പദവികള്‍ ആവശ്യപ്പെട്ടേക്കും

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ഒരു ബ്ലോക്കായി തിരിഞ്ഞ് ഉപപ്രധാനമന്ത്രി പദം വരെ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന മന്ത്രിപദവികള്‍, ഗവര്‍ണര്‍ സ്ഥാനം എന്നിവയും ആവശ്യപ്പെട്ടേക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവിയും. ഇത് കോണ്‍ഗ്രസ് നേരത്തെ വാഗ്ദാനം ചെയ്തതാണ്.

ബിജെപി നീക്കം തകര്‍ത്ത് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരും കൂടെ, മധ്യപ്രദേശ് ഓഫീസില്‍ സദ്യബിജെപി നീക്കം തകര്‍ത്ത് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരും കൂടെ, മധ്യപ്രദേശ് ഓഫീസില്‍ സദ്യ

English summary
TRS, YSRCP become Kingmakers; Opposition parties make efforts to reach out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X