കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ജയ്പൂര്‍/ദില്ലി: സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസില്‍ വീണ്ടും സജീവമായി. ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്. ഹരിയാനയിലെ കേന്ദ്രത്തില്‍ നിന്ന് വേഗത്തില്‍ ജയ്പൂരിലെത്താന്‍ സച്ചിന്‍ പൈലറ്റിനോട് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

ബിജെപിയുടെ എല്ലാ നീക്കങ്ങളും പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നത സച്ചിന്‍ പൈലറ്റ് തുറന്നുപറഞ്ഞിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയാല്‍ ഒരുമാസത്തിന് ശേഷം ദേശീയ തലത്തില്‍ പുതിയ പദവി നല്‍കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

താനിപ്പോഴും കോണ്‍ഗ്രസുകാരന്‍

താനിപ്പോഴും കോണ്‍ഗ്രസുകാരന്‍

താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മുമ്പില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് നീക്കം നടക്കുന്നതെന്നുമാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. ഒരിക്കലും കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നാണ് സച്ചിന്‍ പൈലറ്റ് നല്‍കുന്ന സൂചന.

താഴെയിറക്കാന്‍ പ്രവര്‍ത്തിക്കില്ല

താഴെയിറക്കാന്‍ പ്രവര്‍ത്തിക്കില്ല

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി താന്‍ പ്രവര്‍ത്തിക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഇന്ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് കാണിച്ച് വിളിച്ച വാര്‍ത്താസമ്മേളനം സച്ചിന്‍ പൈലറ്റ് റദ്ദാക്കിയതും സമവായ നീക്കം വിജയം കാണുന്നുവെന്ന സൂചനയാണ്.

ചുക്കാന്‍ പിടിച്ച് പ്രിയങ്ക ഗാന്ധി

ചുക്കാന്‍ പിടിച്ച് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയാണ് സച്ചിന്‍ പൈലറ്റുമായി സംസാരിക്കുന്നതില്‍ പ്രധാനി. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയിട്ടും സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകള്‍ നടത്തിയില്ല. ഇതും കോണ്‍ഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തോട് അനുനയ നീക്കം നടത്താന്‍ പ്രേരിതമായി.

Recommended Video

cmsvideo
Hurt But Not Joining BJP Says Sachin Pilot | Oneindia Malayalam
രാഹുല്‍ ഗാന്ധി ഒഴിഞ്ഞ ശേഷം

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ ശേഷം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറി നിന്നത് മുതലാണ് രാജസ്ഥാനില്‍ തനിക്കെതിരെ നീക്കം തുടങ്ങിയതെന്ന് സച്ചിന്‍ പൈലറ്റ് ആരോപിക്കുന്നു. അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുക എന്നത് വളരെ അസഹനീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വേഗം ജയ്പൂരിലേക്കെത്തൂ

വേഗം ജയ്പൂരിലേക്കെത്തൂ

കോണ്‍ഗ്രസുമായി സച്ചിന്‍ പൈലറ്റിന് വെറുപ്പില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചര്‍ച്ചക്ക് വീണ്ടും കളമൊരുങ്ങുകയാണ്. ബിജെപിയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ച് വേഗം ജയ്പൂരിലേക്കെത്തൂ എന്നാണ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയുടെ ശ്രമങ്ങള്‍ പൊളിഞ്ഞു

ബിജെപിയുടെ ശ്രമങ്ങള്‍ പൊളിഞ്ഞു

ബിജെപിയില്‍ ചേരില്ലെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവന തങ്ങള്‍ കണ്ടു. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ചങ്ങലകളില്‍ നിന്ന് മുക്തമായി വേഗം നിങ്ങള്‍ ജയ്പൂരിലെത്തണം. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പൊളിഞ്ഞുവെന്നും സുര്‍ജേവാല പറഞ്ഞു.

ദേശീയ പദവി നല്‍കിയേക്കും

ദേശീയ പദവി നല്‍കിയേക്കും

സച്ചിന്‍ പൈലറ്റിനെതിരെ അശോക് ഗെഹ്ലോട്ട് നടത്തിയ പ്രസ്താനനയിലും കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതൃപ്തിയുണ്ട്. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ എന്നീ പദവികളില്‍ നിന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് മാറ്റിയിരുന്നു. അദ്ദേഹം തിരിച്ചെത്തിയാല്‍ ഒരുമാസത്തിന് ശേഷം ദേശീയതലത്തില്‍ പദവി നല്‍കുമെന്നാണ് വിവരം.

ഗെഹ്ലോട്ട്-പൈലറ്റ് തര്‍ക്കം പരിഹരിക്കും

ഗെഹ്ലോട്ട്-പൈലറ്റ് തര്‍ക്കം പരിഹരിക്കും

അശോക് ഗെഹ്ലോട്ടുമായുള്ള തര്‍ക്കമാണ് സച്ചിന്‍ പൈലറ്റിനെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസുമായി അദ്ദേഹത്തിന് എതിര്‍പ്പില്ല. ബിജെപിയോട് അദ്ദേഹത്തിന് യോജിപ്പുമില്ല. ഈ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനും ഗെഹ്ലോട്ടിനുമിടയിലെ തര്‍ക്കം പരിഹരിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്ററുകള്‍ വീണ്ടും

പോസ്റ്ററുകള്‍ വീണ്ടും

അതിനിടെ, ജയ്പൂരിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായ സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകളും ബാനറുകളും തിരിച്ചെത്തി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പാര്‍ട്ടി ഓഫീസില്‍ നിന്ന് എടുത്തു മാറ്റിയിരുന്നു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച നേതാക്കളുടെ പട്ടികയില്‍ സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു. ഇതാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

 അഞ്ച് ദിവസത്തിനിടെ

അഞ്ച് ദിവസത്തിനിടെ

ഞയാറാഴ്ച രാവിലെ ദില്ലിയിലെത്തിയ പൈലറ്റിനൊപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന ചില എംഎല്‍എമാരുമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ ബിജെപി നേതാക്കളുമായും പൈലറ്റ് ചര്‍ച്ച നടത്തിയതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണം വന്നത്. എന്നാല്‍ ബുധനാഴ്ചയോടെ സമവായത്തിന്റെ പാതയിലേക്ക് പൈലറ്റ് എത്തിയെന്നാണ് വിവരം.

English summary
Truce in Rajasthan; Come back to your home in Jaipur- Congress to Sachin Pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X