ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 മരണം, മരിച്ചത് തൊഴിലാളികള്‍
ഗണ്ഡേപള്ളി: സിമന്റും ഫ്ലൈ ആഷും കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം . ഗുണ്ടൂരില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ 16 പേരെ പോലീസ് രക്ഷപെടുത്തി രാജമുദ്രി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

സിമന്റ് ചാക്കുകള്‍ക്കടിയില്‍ പെട്ടാണ് തൊഴിലാളികളുടെ മരണം സംഭവിച്ചത്.കൃത്യ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതു കൊണ്ടാണ് ഇത്രയും പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നിലയും ഗുരുതരമാണ്.












Click it and Unblock the Notifications