Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ റോഡരികിൽ ഉറങ്ങികിടന്നിരുന്ന തൊഴിലാളികളുടെമേൽ ട്രക്ക് പാഞ്ഞുകയറി 18 മരണം

നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്

ലഖ്നൗ: റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ദേഹത്ത് ട്രക്ക് പാഞ്ഞുകയറി അപകടം. 18 പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബാരബങ്കി ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തലസ്ഥാന നഗരമായ ലഖ്നൗവിൽ നിന്ന് 28 കിലോമീറ്റർ മാത്രം അകലെയാണ് അപകടം നടന്ന സ്ഥലം.

Accident

നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. രാവിലെ ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ബസിന്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. മുന്നോട്ട് നീങ്ങിയ ബസാണ് തൊഴിലാളികളുടെ ദേഹത്തേക്ക് ആദ്യ കയറിയത്.

മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
    barabanki truck incident took lives of 18

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+