കര്‍ണാടകയില്‍ ട്രക്ക് മറിഞ്ഞ് 21 മരണം
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിലാണ് സംഭവം. അമിതവേഗത കാരണം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവര്‍ തൊഴിലാളികളാണ്. മരിച്ചവരില്‍ 13 പേരും സ്ത്രീകളാണ്. പതിനാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരിതരമാണ്.
പൂലര്‍ച്ചയോടെയാണ് അപകടം. ബെല്‍ഗയിലെ ഹല്‍ക്കയില്‍ തൊഴിലാളികള്‍ സഞ്ചരിക്കുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്രാ പ്രദേശിലെ യാഡ്ഗിരിയില്‍ നിന്ന് മഹാരാഷ്ട്രയിലെ സവന്‍വദിയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബൈലഹോങ്കയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക ചാനലുകളാണ് അപകടം വിവരം പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.












Click it and Unblock the Notifications