കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ചീഞ്ഞ് നാറും: സമര ഭീഷണിയുമായി ട്രക്ക് ഉടമകള്‍, ബിഎംപിസി നല്‍കാനുള്ളത് കോടതികള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു ബെംഗളൂരു നഗരത്തില്‍ മാലിന്യപ്രശ്‌നം പ്രതിസന്ധിയിലേക്ക്. ഇപ്പോഴിതാ മാലിന്യം നീക്കം ചെയ്യുന്നത് പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കി സമരഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കരാറുകാരും ട്രക്ക് ഉടമകളും. അഞ്ചുമാസത്തെ കുടിശിക ഉടന്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്ക് നീങ്ങുമെന്നാണ് ഇവരുടെ ഭീഷണി. 200 കോടിരൂപയുടെ കുടിശികയുണ്ടെന്നും ഇവര്‍ പറയുന്നു.


വാടക നല്‍കുന്ന കാര്യത്തില്‍ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാര്‍ബേജ് ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.എന്‍.സുബ്രഹ്മണ്യം പറഞ്ഞു. വാടക നല്‍കാത്തതിനെതിരെ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.

bengaluru-

അതേസമയം ഇതു സംബന്ധിച്ച് ഇന്നു യോഗം വിളിച്ചിട്ടുണ്ടെന്നും കുടിശിക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അധികൃതര്‍ അറിയിച്ചു.ഏതാനും ദിവസം മുമ്പ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാര്‍ നടത്തിയ സമരം നഗരത്തെ മോശമായി ബാധിച്ചിരുന്നു. കുന്നുകൂടിയ മാലിന്യം ജനജീവിതം ദുസ്സഹമാക്കിയരുന്നു. അതിനുപുറമേയാണ് ട്രക്ക് ഉടമകള്‍ ഇപ്പോള്‍ സമര ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

English summary
truck owners threatten to go on Strike in bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X