കനയ്യാ യൂ ബ്യൂട്ടി; പിന്തുണയുമായി സുരേഷ് റെയ്ന, പോസ്റ്റ് വൈറല്‍!
ദില്ലി: ജെ എന്‍ യു സമരനേതാവ് കനയ്യ കുമാറിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിന്തുണ. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് സുരേഷ് റെയ്ന കനയ്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പ് ക്രിക്കറ്റ് കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശിലാണ് സുരേഷ് റെയ്ന ഇപ്പോള്‍.
നേരത്തെ ജെ എന്‍ യു വിഷയത്തില്‍ യുവരാജ് സിംഗ്, എം എസ് ധോണി എന്നിവര്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പട്ടാളക്കാരെ പുകഴ്ത്തിയായിരുന്നു ഇവരുടെ പോസ്റ്റുകള്‍. എന്നാല്‍ ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്കുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് റെയ്ന. അതുകൊണ്ട് തന്നെ എതിര്‍ത്തും പുകഴ്ത്തിയും സോഷ്യല്‍ മീഡിയ റെയ്നയുടെ പോസ്റ്റ് ആഘോഷിക്കുകയാണ്.

റെയ്ന എഴുതിയത്
കനയ്യ യൂ ബ്യൂട്ടി എന്നായിരുന്നു റെയ്ന ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്. ഓരോ വാക്കുകളിലും ആ ആത്മാര്‍ഥത മനസിലാകും. റെസ്പെക്ട്.

മനുഷ്യനും പോരാളിയും
യഥാര്‍ഥ മനുഷ്യനും പോരാളിയുമാണ് കനയ്യ. സല്യൂട്ട് എന്ന് പറഞ്ഞാണ് റെയ്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്‍ ഡി ടി വിയില്‍ കനയ്യയുടെ കണ്ട ശേഷമാണ് സുരേഷ് റെയ്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

റെയ്നയ്ക്ക് എന്തറിയാം
കഴിഞ്ഞ കുറേ മാസങ്ങളായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ് റെയ്ന. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് വല്ലതും റെയ്നയ്ക്ക് അറിയാമോ. അറിഞ്ഞിട്ടാണോ ഈ പറയുന്നതൊക്കെ. - ചില കമന്റുകള്‍ ഇങ്ങനെയൊക്കെയാണ്

ഉള്ള ബഹുമാനം പോയി
സുരേഷ് റെയ്ന ഇനിയും വളരാനുണ്ട് എന്നാണ് ചിലര്‍ കമന്റ് ബോക്സില്‍ പറയുന്നത്. നിങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതില്‍ അപമാനം തോന്നുന്നു എന്ന് വരെ പറയുന്നവരുണ്ട്

പോസ്റ്റ് വൈറലാകുന്നു
22000 ത്തില്‍പ്പരം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. മൂവായിരത്തോളം പേര് ഷെയര്‍ ചെയ്തു. അത്ര തന്നെ കമന്റുകളും. റെയ്നയെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കമന്റുകളും ഇഷ്ടം പോലെയുണ്ട്

റെയ്ന തന്നെയാണോ
ഇത് സുരേഷ് റെയ്ന തന്നെയാണോ അതോ ആരെങ്കിലും പ്രൊഫൈല്‍ ഹാക്ക് ചെയ്തോ എന്ന് സംശയിക്കുന്നവരും ഉണ്ട്. കനയ്യ കുമാറും കൂട്ടരും രാജ്യദ്രോഹികളാണ് എന്ന് പറയുന്നവരാണ് റെയ്നയോട് ഇങ്ങനെ ഒരു സംശയം പ്രകടിപ്പിക്കുന്നത്.

റെയ്ന യഥാര്‍ഥ ഹീറോ
സെലിബ്രിറ്റിയായിരിക്കുമ്പോഴും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ റെയ്നയെ പിന്തുണക്കാനും സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ആളുകളുണ്ട് എന്നത് ശ്രദ്ധേയമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications