കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച് -1 ബി വര്‍ക്ക് വിസ പ്രോഗ്രാം ക്യാപ് ചെയ്യാന്‍ പദ്ധതികളൊന്നുമില്ലെന്ന് യുഎസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിദേശ കമ്പനികളെ പ്രാദേശികമായി ഡാറ്റ സംഭരിക്കാന്‍ നിര്‍ബന്ധിക്കുന്ന രാജ്യങ്ങള്‍ക്കായി എച്ച് -1 ബി വര്‍ക്ക് വിസ അടയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പ്രാദേശികമായി ഡാറ്റ സംഭരിക്കാന്‍ വിദേശ കമ്പനികളെ നിര്‍ബന്ധിക്കുന്ന രാജ്യങ്ങള്‍ക്ക് എച്ച് -1 ബി വിസ നിയന്ത്രിക്കുന്നത് പരിഗണിക്കുന്നതായി അമേരിക്ക ഇന്ത്യയോട് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി മുതല്‍ എച്ച് 1-ബി വിസ പ്രോഗ്രാം വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ യുഎസ് നല്‍കുകയുള്ളുവെന്നായിരുന്നു വാര്‍ത്ത.

<strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിഷേധവുമായി ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍, ശനിയാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച്!</strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിഷേധവുമായി ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍, ശനിയാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച്!

''വിദേശ കമ്പനികളെ പ്രാദേശികമായി ഡാറ്റ സംഭരിക്കാന്‍ നിര്‍ബന്ധിക്കുന്ന രാജ്യങ്ങള്‍ക്കായി എച്ച് -1 ബി വര്‍ക്ക് വിസകളില്‍ ക്യാപ്‌സ് സ്ഥാപിക്കാന്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന് പദ്ധതിയില്ല,'' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

America

അതേസമയം അഡ്മിനിസ്‌ട്രേഷന്റെ 'ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍' പ്രോഗ്രാം എച്ച് -1 ബി അടക്കമുള്ള വിസകള്‍ വിശാലമായി അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് ഒരു നിര്‍ദ്ദിഷ്ട രാജ്യത്തെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തികളിലൂടെയുള്ള ഡാറ്റയുടെ സൗജന്യ ഒഴുക്ക് ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്ാണെന്നും ഇന്ത്യയുടെ കാര്യം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും ''വക്താവ് കൂട്ടിച്ചേര്‍ത്തു.

English summary
Trump administration has no plans to cap H-1B work visa programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X