കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് ദില്ലിയില്‍ ഇറങ്ങാന്‍ സാധിച്ചേക്കില്ല; അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ജയ്പൂരില്‍

Google Oneindia Malayalam News

ജയ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം ട്രംപിനെ വഹിച്ചുള്ള അമേരിക്കന്‍ വ്യോമസേനാ വിമാനം രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാകും ഇറങ്ങുക. ദില്ലിയിലെ മോശം കാലാവസ്ഥയാണ് ഇതിന് കാരണം.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലെത്തി ജയ്പൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചു. ഈ മാസം 23ന് വൈകീട്ടാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തിയിരുന്നു. ചൊവ്വാഴ്ച നാലംഗ സംഘം വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധന നടത്തി.

Trump and Modi

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ കാര്യങ്ങളുമാണ് അവര്‍ പരിശോധിച്ചത്. ദില്ലി വിമാനത്താവളത്തിന് പകരം ട്രംപിന്റെ യാത്രയ്ക്ക് ജയ്പൂര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രംപിനൊപ്പമുള്ള വന്‍ പ്രതിനിധി സംഘവും ജയ്പൂരിലാകും ഇറങ്ങുക എന്നാണ് പുതിയ വിവരം. വിവിഐപികള്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ വിശദമായി പരിശോധിച്ചുവെന്ന് ജയ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജയദീപ് സിങ് ബല്‍ഹാര പറഞ്ഞു.

ഫെബ്രുവരി 23 മുതല്‍ 24 വരെ ജാഗ്രത പാലിക്കാന്‍ വിമാനത്താവളത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 24, 25 തിയ്യതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. 23ന് ജയ്പൂരിലാകും ഒരുപക്ഷേ ട്രംപ് ഇറങ്ങുക. ശേഷം അദ്ദേഹം ഗുജറാത്തിലെ അഹമ്മദബാദിലേക്ക് പോകും. അവിടെ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും.

English summary
Trump may land in Jaipur if Delhi weather is poor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X