ഇന്ത്യയുമായി 300 കോടിയുടെ ആയുധ കരാറും പാകിസ്താന് പുകഴ്ത്തലും; ആരേയും പിണക്കാതെ ട്രംപിന്റെ നയതന്ത്രം
ദില്ലി: ഇന്ത്യാ സന്ദര്‍ശന വേളയിലും പാകിസ്താനോടുള്ള ബന്ധത്തില്‍ കരുതലോടെയുള്ള സമീപനം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനുമായി അമേരിക്ക മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നായിരുന്നു മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 'നമസ്തേ ട്രംപ്' പരിപാടിയില്‍ മോദിയെ സാക്ഷിയാക്കി ട്രംപ് പറഞ്ഞത്. ഇന്ത്യയുമായി 300 കോടിയുടെ ആയുധകരാറില്‍ അമേരിക്ക ഒപ്പുവെക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
'പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ നേരിടണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനുമായി അമേരിക്ക മികച്ച ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഗുണപരമായ ഫലമെന്ന നിലയില്‍ പാകിസ്താനില്‍ നിന്ന് ചില പുരോഗതികള്‍ കാണുന്നുണ്ട്. പാക് മണ്ണില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പരിശ്രമത്തില്‍ തന്റെ ഭരണകൂടം ഏറെ മുന്നോട്ട് പോയി'- എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.

എംഎച്ച് 60 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറില്‍ ഏറ്റവും പ്രധാനം. ഈ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള അനുമതി കാബിനറ്റ് ഇതിനകം നല്‍കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെ ആക്രമിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. കരാറൊപ്പിട്ട് 2 വര്‍ഷത്തിനകം ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറും.
ഇന്ത്യന്‍ തീരങ്ങളിലെ പാകിസ്താന് മുങ്ങിക്കപ്പലുകളെ ഉന്നംവയ്ക്കുകയെന്നതാണ് എംഎച്ച് 60 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ കാരണം കൊണ്ട് തന്നെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറിനെ പാകിസ്താന് ശ്രദ്ധാപൂര്‍വ്വമാണ് നോക്കികാണുന്നത്.
-
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications