കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി 300 കോടിയുടെ ആയുധ കരാറും പാകിസ്താന് പുകഴ്ത്തലും; ആരേയും പിണക്കാതെ ട്രംപിന്‍റെ നയതന്ത്രം

Google Oneindia Malayalam News

ദില്ലി: ഇന്ത്യാ സന്ദര്‍ശന വേളയിലും പാകിസ്താനോടുള്ള ബന്ധത്തില്‍ കരുതലോടെയുള്ള സമീപനം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനുമായി അമേരിക്ക മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നായിരുന്നു മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 'നമസ്തേ ട്രംപ്' പരിപാടിയില്‍ മോദിയെ സാക്ഷിയാക്കി ട്രംപ് പറഞ്ഞത്. ഇന്ത്യയുമായി 300 കോടിയുടെ ആയുധകരാറില്‍ അമേരിക്ക ഒപ്പുവെക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

ദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നുദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നു

'പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ നേരിടണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനുമായി അമേരിക്ക മികച്ച ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഗുണപരമായ ഫലമെന്ന നിലയില്‍ പാകിസ്താനില്‍ നിന്ന് ചില പുരോഗതികള്‍ കാണുന്നുണ്ട്. പാക് മണ്ണില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പരിശ്രമത്തില്‍ തന്‍റെ ഭരണകൂടം ഏറെ മുന്നോട്ട് പോയി'- എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്.

donald-trump

എംഎച്ച് 60 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറില്‍ ഏറ്റവും പ്രധാനം. ഈ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള അനുമതി കാബിനറ്റ് ഇതിനകം നല്‍കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെ ആക്രമിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത. കരാറൊപ്പിട്ട് 2 വര്‍ഷത്തിനകം ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറും.

ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടംദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം

ഇന്ത്യന്‍ തീരങ്ങളിലെ പാകിസ്താന്‍ മുങ്ങിക്കപ്പലുകളെ ഉന്നംവയ്ക്കുകയെന്നതാണ് എംഎച്ച് 60 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ കാരണം കൊണ്ട് തന്നെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏര്‍പ്പെടുന്ന കരാറിനെ പാകിസ്താന്‍ ശ്രദ്ധാപൂര്‍വ്വമാണ് നോക്കികാണുന്നത്.

English summary
Trump praises Pakistan during arms deal announcement with India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X