കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ പരിപാടിക്ക് 70 ലക്ഷമല്ല, ഏഴ് കോടി ജനങ്ങളെത്തും; മാര്‍ഗം നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 70 ലക്ഷം പേരെ അണിനിരത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇത്രയും പേരെ ഒരുക്കാനാണ് നീക്കം. മോദി തനിക്ക് നല്‍കാന്‍ പോകുന്ന സ്വീകരണത്തെ കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞദിവസം ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ 70 ലക്ഷമല്ല ഏഴ് കോടി ജനങ്ങളെത്താനുള്ള വഴിയുണ്ടെന്ന് പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ.

11

വലിയ മുതലാളി വരുന്ന സന്തോഷത്തിലാണ് കൊച്ചുമുതലാളി. 70 ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിപാടി സ്ഥലത്ത് തൊഴില്‍ മേളയും സൗജന്യ ഭക്ഷണവും ഒരുക്കിയാല്‍ ഇന്ത്യയിലെ തൊഴിലില്ലാത്ത ഏഴ് കോടി പേര്‍ എത്തുമെന്നാണ് അല്‍ക്ക ലാംബയുടെ പരിഹാസം. ഗുജറാത്തിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അഹമ്മദാബാദിലെ പരിപാടിയില്‍ പങ്കെടുപ്പിച്ച് ഗംഭീര സ്വീകരണം ഒരുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരം ട്രംപിനെ വഹിച്ചുള്ള അമേരിക്കന്‍ വ്യോമസേനാ വിമാനം രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാകും ഇറങ്ങുക. ദില്ലിയിലെ മോശം കാലാവസ്ഥയാണ് ഇതിന് കാരണം.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലെത്തി ജയ്പൂര്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ചു. ഈ മാസം 23ന് വൈകീട്ടാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച എത്തിയിരുന്നു. ചൊവ്വാഴ്ച നാലംഗ സംഘം വിമാനത്താവളത്തിലെത്തി വീണ്ടും പരിശോധന നടത്തി.

English summary
Trump's India Visit: Congress leader Alka Lamba suggest two ways to Increase People participation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X